സ്മരണകളിരമ്പും....
Sep 12, 2007
എന്തെന്നറിയാതെ
എന്തിനെന്നറിയാതെ
തിരഞ്ഞു കൊണ്ടിരുന്നപ്പോഴാണ്‌
മഞ്ഞച്ചു തുടങ്ങിയ
പഴയ കടലാസുദ്വീപുകള്‍-
പിളര്‍ന്ന്കേശവേട്ടന്‍ ഉടലെടുത്തത്‌.

ത്വക്കിലപ്പോള്‍അമര്‍ത്തിപ്പിടിച്ച
പത്രമില്ല
അക്ഷരത്തില്‍ നിന്നു-
ജ്വലിച്ചിറങ്ങുന്ന
മേഘങ്ങളില്ല

കേശവേട്ടന്‍,
ആസന്നമരണനായി
എന്നെ വാരിപ്പുണര്‍ന്നു

"സ്മരണകളിരമ്പും രണസ്മാരകങ്ങളില്‍..."

പഴകി ദ്രവിച്ച-
വ്യവഹാരങ്ങളുടെ കടലാസുമണം

കണ്ണുകയര്‍ക്കുന്ന-
മഞ്ഞപ്പില്‍പൊടിഞ്ഞുവീഴുന്ന
അക്ഷരമാല

ചിതറിപ്പോയ ജീവന്റെ
ഏകാന്തവാസം

എന്തെന്നറിയാതെ
എന്തിനെന്നറിയാതെ
രക്തസാക്ഷി മണ്ഡപത്തിനു ചുറ്റും
പഴയൊരു പാട്ടിന്റെ
ഈണം തിരയുന്നു,ഞാന്‍...!


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007