ചില്ലലമാരകള്‍
Jul 5, 2007
ആദ്യത്തെ ചില്ലലമാര
കുഞ്ഞിമോനേട്ടന്റെ
ചായപ്പീടികയുടെ
ചൂരില്‍ പൊതിഞ്ഞത്‌.

പല കാലങ്ങളുടെ
ചില്ലുവാതിലുകള്‍ക്കും മുമ്പെ...



കുഞ്ഞിമോനേട്ടനും
ചില്ലലമാരയ്ക്കും
ഒരേ നിറം,
മെഴുക്കും,അഴുക്കും കുഴഞ്ഞ്‌..


ചില്ലിനുള്ളില്‍
ഒളിമറയില്ലാത്ത ചിരി

ഉഴുന്നുവട
പരിപ്പുവട
സുഖിയന്‍
പുഴുങ്ങിയ താറാവുമുട്ട...



കുപ്പായമിടാത്ത
കുപ്പായമില്ലാത്തകുഞ്ഞിമോനേട്ടന്‍
എപ്പൊഴും ചിരിച്ചുകൊണ്ടങ്ങിനെ...



പിന്നെ,കൗതുകമായ്‌
പ്രഭാത്‌ എമ്പോറിയത്തിലെ
ചില്ലുകൂട്‌

നിറവെളിച്ചത്തില്‍
ഉടുത്തൊരുങ്ങി
ശരിക്കും,
തൊട്ടുനോക്കാനൊക്കെ തോന്നും
ജീവനുള്ളതു പോലെ...



ചില്ലലമാരയിലോ,
പല നിറങ്ങളുടെ
പല തരങ്ങളുടെ
പലതായ ചിരി.
കുഞ്ഞുക്കുട്ടേട്ടന്റെ
പല നിറങ്ങളിലൊളിപ്പിച്ച
ചിരിച്ച മുഖം....
പിന്നെയോ,
ചില്ലലമാരകളുടെ കാലമായിരുന്നു!

വര്‍ഗ്ഗീസ്‌ സ്റ്റോഴ്‌സില്‍
ഡേവിഡിന്റെ മരുന്നുകടയില്‍
കബീറിന്റെ ജ്വല്ലറിയില്‍
അമ്പാടി ഹോട്ടലില്‍
അല്‍ഫ ബേക്കറിയില്‍
ഏവിസ്‌ ഇലക്ടോണിക്സില്‍
ഷീബ ഫര്‍ണീച്ചറില്‍...

പൂമുഖത്തും
ചില്ലലമാര...
ചിരി പരിശീലിച്ച
പൂക്കള്‍
കളിപ്പാട്ടങ്ങള്‍.

കൊഞ്ചിയും,
കൊതിപ്പിച്ചും
പൂമുഖം പൂക്കുന്ന
ടെലിവിഷന്‍;
പുത്തന്‍ ചില്ലലമാര!
ചില്ലലമാരയിലുറങ്ങിയുംഉണര്‍ന്നും
കളിച്ചുംപ്രണയിച്ചുംജീവിച്ചും
എങ്ങി നെ ചിരിക്കണമെന്നോര്‍ത്ത്‌
ആകുലപ്പെട്ടും,
നമ്മളങ്ങിനെ....


 

 
1വായന:
  • Blogger yousufpa

    നിറവും നിറമില്ലാത്തതുമായ കണ്ണാടിക്കൂടുകൾ ..
    താങ്കളും അഠരം ഒരു കൂട്ടിലിരുന്നു ചിരിക്കുകയല്ലേ മേൽതരം വികാരങ്ങളോടെ..

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007