കോന്‍ ബനേഗാ ക്രോര്‍പതി
Jul 6, 2007
ആദ്യത്തെ ചോദ്യം
1+1=?
ഓപ്‌ഷന്‍:
1
2
3
4
.....................
ഒന്നും ഒന്നും വല്യ ഒന്ന്
എന്ന പഴയ,
മണ്ടനുത്തരം ഓര്‍ത്ത്‌
ഓഡിയന്‍സ്‌ ആര്‍ത്തുചിരിച്ചു!

രണ്ടാമത്തെ ചോദ്യത്തിലേക്ക്‌:
അത്ഭുതദ്വീപ്‌
എന്ന സിനിമയിലെ
നായകന്റെ ഉയരമെത്ര?
ഓപ്‌ഷന്‍:
2 അടി 3 ഇഞ്ച്‌
2 അടി 5 ഇഞ്ച്‌
3 അടി
3 അടി 2 ഇഞ്ച്‌
..........................
പൊക്കമില്ലായ്മയാണെന്റെ
പൊക്കം
എന്നഹങ്കരിച്ച്‌
ഓഡിയന്‍സിലാരും
നായകനായില്ല!

അടുത്ത ചോദ്യത്തിനു മുമ്പെ
ബ്രേക്ക്‌ ടൈമിലാണ്‌
പരസ്യങ്ങളില്‍,
പതിരൊക്കെ കതിരായതും
കതിരൊക്കെ
കറ്റയാക്കി
ആരോ കോടിപുതച്ചതും.


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007