അകാലം
Jul 8, 2007

ആരേ സമയസൂചി-
പറിച്ചതിനാലെന്‍
മിഴികുത്തി,
കാഴ്ച തുരന്നെടുത്തു?

കെട്ട കണ്ണില്‍
കാലം കറുപ്പെന്നഴകി
മുഖം മായ്ച്‌
മേനിയഴിച്ച്‌
സമയസൂചി തറഞ്ഞ
നോവിന്നേക ഭൂമിയില്‍
അകാലം,ഞാന്‍-
നരച്ചു വിളറുന്നു.

അത്രമേല്‍
നിറം കലര്‍ന്നതെന്‍ കാഴ്ചയില്‍
ഓരോ വരയിലും വരിയിട്ടവര്‍
കൂട്ടമായ്‌ ആകാശം നിറച്ചവര്‍
മഴയായ്‌ പെയ്തൊഴിഞ്ഞവരൊക്കെയും...

അടുക്കളച്ചുവരില്‍
കരിഞ്ഞു പുകയായ്‌-
പതിഞ്ഞമ്മ,ഉടലെടുത്തതും
ഉയിരിലുപ്പു പാടമായച്‌ഛനും
നോവുമുഷ്ണം പോല്‍ പെങ്ങളും
കാഴ്ച മരയ്ക്കുന്നു;
നിറങ്ങളിലിറ്റുന്നൊരു തുള്ളി
കണ്ണുനീര്‍!

കൂട്ടുകാര്‍,
കുടഞ്ഞെറിഞ്ഞവര്‍.
പറിച്ചെറിഞ്ഞു പോയ
പ്രണയസന്ധ്യകള്‍
ഭ്രാന്തുവന്നകം പിളര്‍ന്നു-
കുടല്‍മാല ചീന്തിയ
രാവുറക്കങ്ങള്‍...

സമയസൂചിയില്‍
കാലം,
കാഞ്ഞിരം കയ്ചതും
കാറ്റുകുറുകിയ മച്ചില്‍
തളഞ്ഞതും....
വിരല്‍ നീട്ടി,
മുഖം ചിരിച്ചാരുമെത്താതെ
പകല്‍ വെന്തതും...

വാക്കില്‍,
കാലപ്രയാണം

അകാലം,
സമയസൂചി തറഞ്ഞ
മിഴിയില്‍
മൊഴി ചുരത്തുന്നു:

മറ്റൊരു കടല്‍,
കാലപ്രളയം! 

 
1വായന:
 • Blogger മുരളി വാളൂര്‍

  അടുക്കളച്ചുവരില്‍
  കരിഞ്ഞു പുകയായ്‌-
  പതിഞ്ഞമ്മ,ഉടലെടുത്തതും
  ഉയിരിലുപ്പു പാടമായച്‌ഛനും
  നോവുമുഷ്ണം പോല്‍ പെങ്ങളും
  ....
  ഉള്ളിലേക്കെറിയുന്ന വാക്കുകള്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007