തല
Jul 6, 2007

ബാര്‍ബര്‍ ഷോപ്പിലേക്ക്‌
കയറുമ്പോള്‍
തലയെക്കുറിച്ച്‌
ചില
ഭാവനകളുണ്ടാവും,ആര്‍ക്കും.

മൈക്കള്‍ ജാക്ക്‌സന്റെ തല
കലാമിന്റെ തല
സച്ചിന്റെ തല
പന്ന്യന്റെ തല...

ചീര്‍പ്പിനും,
കത്രികയ്ക്കുമിടയില്‍
തല-
സ്വപ്‌നങ്ങളെ
താലോലിച്ചു
കൊണ്ടേയിരിക്കുന്നു.

തലയിലഴുത്തില്‍
വിലപിക്കുന്നവരും
തലപ്രാന്തെടുത്തവരും
പേന്‍ തലക്കാരും
നര ബാധിച്ചവരും
കഷണ്ടിക്കാരും....

ബാര്‍ബറുടെ കത്തി,
സ്വന്തം കഴുത്തില്‍
പതിക്കുന്നതും,
തല,
അന്യമായിത്തീരുന്നതും
ആരും ഓര്‍ക്കാറില്ല.

തെരുവിലൂടെ
നാട്ടുവഴിയിലൂടെ
അഴുക്കു ചാലിലൂടെ
സ്വീകരണ മുറിയിലൂടെ
കിടപ്പറയിലൂടെ
ഉരുണ്ടുരുണ്ടു-
പോവുന്ന തല
ആരും സ്വപ്നം
കാണാറില്ല...

വിചാരത്തിനും
അലങ്കാരത്തിനുമിടയില്‍
തല,
മിനുക്കി
മിനുക്കിയങ്ങിനെ....


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007