ഭാഷ ചിലപ്പോള്‍
Jul 6, 2007
ഭാഷ വീടുപോലെയാണ്‌,
ഒരു പുരാവൃത്തം.
ഒരേ വാതിലിലൂടെഅകത്തേക്കുംപുറത്തേക്കും...
ഒരേ ജനലിലൂടെഇരുട്ടിലേക്കും
വെളിച്ചത്തിലേക്കും
ചില ദിക്കിലേക്ക്‌
വാക്കിന്റെ മുഖമടയുന്നു.
ചില ദിക്കില്‍ തെളിയുന്നു.
ചവിട്ടു പടിയുടെകല്ലടുക്കിനുള്ളി
ല്‍സര്‍പ്പങ്ങള്‍...
കാലങ്ങളുടെകാല്‍പെരുമാറ്റം.
മൃദുവായാരോവിരല്‍ പിടിച്ചാനയിക്കുംപോലെ
അല്ലെങ്കില്‍,
ഒറ്റച്ചവുട്ടിന്‌മുറ്റവും കടന്നെങ്ങോട്ടോ...
പല മുറികളാല്‍പലതാവുന്ന വീട്‌
പല വൃത്തികളാല്‍,
നിഴലുകളാല്‍വിചാരങ്ങളാല്‍
ഓര്‍മ്മകളാല്‍...
വീട്‌,
വിട്ടു പോയ വാക്കുകളുടെവ്യാകരണ സമസ്യ
സ്വീകരണ മുറിയിലെഅലങ്കാരങ്ങളില്‍ഭാഷ,
കൂനിപ്പിടിച്ചങ്ങിനെയിരിക്കും,
വിരുന്നുകാരുടെവികാരങ്ങളേറ്റ്‌വിഴുപ്പായി..
കിടപ്പറയില്‍ഉഷ്ണം വിയര്‍ക്കുന്നശരീരം
സൂര്യകാന്തിപൂവുകള്‍
അടുപ്പുകല്ലില്‍ നിന്നുഅഗ്നിചിറകുകള്‍ നിവര്‍ത്തി
ആഴങ്ങളിലേക്ക്‌....
എഴുത്തുമുറിയില്‍ഉടഞ്ഞ ചിപ്പി.
ഭാഷ,എഴുത്തിനല്ല
വീടു പോലെഓരോ യാത്രയ്‌ക്കൊടുവിലും
അടക്കിപിടിക്കുവാന്‍...


 

 
1വായന:
  • Blogger vimathan

    നസീര്‍, ഇന്നാണ് ഈ കവിതാ ബ്ലോഗ് കണ്ടത്. കവിതകള്‍ നന്നായിട്ടുണ്ട്. ഇനി വിശദമായി വായിക്കണം.

     
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007