ചിത്രപ്പെടാത്തത്‌
Jul 6, 2007
എത്ര തിരഞ്ഞാലും
കണ്ടെത്തുവാനാവത്ത
ചില-
ചിത്രപ്പെടുത്തലുകള്‍...മുങ്ങിമരിക്കുന്നവന്‍
ആഴങ്ങളില്‍
ജലത്തോടു മൊഴിയുന്ന
വിചാരം പോലെ...

നനഞ്ഞൊടുങ്ങുന്ന
ശരീരത്തിന്റെ
വെയില്‍ കായുന്ന
കിനാവു പോലെ...

കുടുംബഫോട്ടോയില്‍
എനിയ്ക്കും
ഭാര്യക്കും
കുട്ടികള്‍ക്കുമിടയിലെവിടെയോ..

അച്‌ഛനുമമ്മയ്ക്കുമൊപ്പം
കറുപ്പും വെളുപ്പും നിറമുള്ള
പഴയ ചിത്രത്തിലെ
നരച്ച ഇടങ്ങളിലെവിടെയോ...

കണ്ടെത്താനാവാത്ത
ഒരു ഫോട്ടോ-
ഓരോ ചിത്രശേഖരത്തിലും.


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007