വെളിച്ചം
Jul 6, 2007
മരിച്ചു പോയവര്‍
നക്ഷത്രങ്ങളായി
ആകാശത്തില്‍ പിറക്കുന്നുവെന്നറിഞ്ഞ
രാത്രിയില്‍,ഞാന്‍
ഭൂമിയുടെ ചുവരില്‍
നിറയെ നക്ഷത്രങ്ങളെ
വരച്ചു വെച്ചു.

ജന്മനക്ഷത്രവും
ജാതകവുമില്ലാത്ത
നക്ഷത്രങ്ങള്‍...

ഉപേക്ഷിക്കപ്പെട്ട വെളിച്ചം പോലെ!


 

 
2വായന:
  • Blogger Murali K Menon

    വെളിച്ചം ഇഷ്ടപ്പെട്ടു. അതിലൊരു കുട്ടിത്തവും അതോടൊപ്പം വലിയ കാഴ്ച്ചപ്പാടുള്ള ഒരു വലിയ മനസ്സും വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടില്ല.

    താങ്കളുടെ ബൈലൈനില്‍ പറയുന്ന, “ഉടഞ്ഞ ലോകവും, ഉടഞ്ഞ ലോകാ‍തിര്‍ത്തിയും, ഉടഞ്ഞ സമൂഹവും, ഉടഞ്ഞ മനുഷ്യരും എന്നുള്ള പ്രയോഗത്തില്‍, “ഉടഞ്ഞ ലോകാതിര്‍ത്തി” എന്നുള്ളതൊഴിവാക്കിയാല്‍ പ്രയോഗം ശരിയായിരുന്നേനെ എന്നെനിക്കു തോന്നി. കാരണം രാജ്യാതിര്‍ത്തികള്‍ ഉടയാത്തതുകൊണ്ടാണ് കലുക്ഷിതമായ മനുഷ്യ മനസ്സും, യുദ്ധവും ഭീകരതയും അതിന്റെ കൂടെപ്പിറപ്പുകളായ് വാഴുന്നത്. മണ്ണിനും, പെണ്ണിനും, പൊന്നിനുമൊക്കെ കലഹിച്ച പരമ്പരകളുടെ ബാക്കി പത്രം - അത് ലോകത്തിന്റെ അനിവാര്യമായ ഒരു ദുരന്തമായിരിക്കാം. അതല്ലാതാക്കാന്‍ വരും തലമുറയ്ക്കാകുമോ !!! പ്രതീക്ഷമാത്രമാശ്രയം.

     
  • Blogger നസീര്‍ കടിക്കാട്‌

    സൂക്ഷ്മമായ വായനയ്ക്കും,നിരീക്ഷണത്തിനും നന്ദി.മുരളി പറഞ്ഞതു പൊലെ തിരുത്തുന്നു.....

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007