കര്‍ക്കിടകം
Jul 6, 2007
ഒരു പാതിരാത്രിയിലാണ്‌
അയാള്‍ വന്നത്‌

ചോര്‍ന്നൊലിക്കുന്ന കര്‍ക്കിടകം
എന്നൊക്കെ കവിതയില്‍
വായിക്കും പോലൊരു ഈറനില്‍

ചുംബനത്തില്‍ ഉപ്പ്‌
മഴയില്‍ കെട്ട ബീഡിയുടെ
മടുപ്പ്‌
നനഞ്ഞ കണ്‍പീലിയില്‍
കിളിര്‍ക്കുന്ന കാട്ടുചെടികള്‍
വിരല്‍തുമ്പില്‍
ഒരു വേനലിന്റെ തൃഷ്ണകളത്രയും
നെഞ്ചില്‍,ഓട്ടവീണ്‌
വെള്ളം കയറിയ കപ്പല്‍....

ഉണരുമ്പോള്‍,
അയാളില്ല
കപ്പല്‍ മാത്രം!

പ്രണയമെന്തെന്നു
ഞാനറിയുന്നു
കര്‍ക്കിടകം പോലെ,
കവിതയിലില്ലാതെ....


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007