അകലെ
Jul 6, 2007
ഇന്ന്‌,
എന്റെ ദൂരക്കാഴ്‌ച
മങ്ങുന്നു.

പുക പോലെ
അകലങ്ങളുടെ ആലസ്യം...

ആകാശ മേഘങ്ങള്‍ക്കൊപ്പം
മാഞ്ഞു പോവുന്ന
നക്‌ഷത്രങ്ങള്‍...

ദൂരവഴികളിലേക്കു-
കണ്ണെത്താതെ
ഉടഞ്ഞു പോവുന്ന
നടപ്പ്‌

ഇനി,
അകലെ നിന്നും
നിങ്ങളെ എനിക്കു
കാണുവാനാവില്ല,
അറിയുവാനും...

വൃക്‌ഷത്തിന്റെ
ഉയരത്തിലുള്ള ചില്ലയിലെ
പ്രണയക്കിളിയോടു
കിന്നരിക്കാനാവില്ല,
സ്വപ്‌നം കാണുവാനും...

താളം പിടിച്ച്‌
പടിഞ്ഞാറു നിന്നൊരു മഴ
ചിന്നം പിന്നമെത്തുന്നതു
നോക്കി,
നോക്കിയിരിക്കാനാവില്ല.
കുളിരു നിറയ്‌ക്കുവാനും...

ഇനി എല്ലാം
പെട്ടെന്നായിരിക്കും
ഒരാള്‍,
നിവര്‍ത്തി പിടിച്ച
കത്തിയുമായ്‌
മുമ്പില്‍
പ്രത്യക്‌ഷനാവും പോലെ...


 

 
0വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007