അധികനേരമായ്‌...
Aug 21, 2007
കന്യാസ്‌ത്രീ പറഞ്ഞു
മൗനം ദൈവമാണെന്ന്‌
ഞാനോ,
മൗനം മരണമാണെന്നും.

കന്യാസ്ത്രീ ദൈവത്തിലേക്കും
ഞാന്‍ മരണത്തിലേക്കും
ധ്യാനത്തോടെ
നടന്നുപോയത്‌
ഒരേ തിരയിലൂടെ...
ഒരേ ശാന്തതയോടെ...

സന്ദര്‍ശകമുറിയില്‍
മറന്നുവെച്ച മൗനങ്ങള്‍
വിഴുപ്പും
ഓര്‍മ്മയുമായി...

കന്യാസ്ത്രീക്ക്‌
എന്നോടെന്തോ-
പറയുവാനുണ്ടായിരുന്നുവല്ലൊ;
എനിക്കവരോടും!

(അധികനേരമായ്‌
സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍
മൗനം കുടിച്ചിരിക്കുന്നു നാം...
-ചുള്ളിക്കാട്‌)


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007