ചലനം
Aug 21, 2007
നീയാകെ മാറിപ്പോയിരിക്കുന്നു.
മുമ്പൊന്നും കണ്ടിട്ടില്ലാത്ത
തെന്നിയ നോട്ടം
വാക്കേറ്റം

നടപ്പില്‍,പിടയുന്ന-
ഉറക്കപ്പിച്ചുകള്‍
കാലടിപ്പാടുകള്‍ക്കിടയില്‍
അളന്നുനീറുന്ന
മനസ്സൊരുക്കം!

അകത്തേക്കുള്ള വഴിയില്‍
പകച്ച കണ്ണുകള്‍
പുറത്തേക്കു-
വലിച്ചെറിയപ്പെടുന്ന ഓര്‍മ്മ
കരുതലുകളില്ലാത്ത മുറികള്‍
പ്രാണനില്ലാത്ത ഇടനാഴികള്‍
തീന്‍ മേശയില്‍
തലച്ചോറും
കത്തിയും,മുള്ളും...



ഉറക്കത്തില്‍
ചില യാത്രകള്‍
ഓടിയോടി,
കിതച്ചുകിതച്ച്‌
ഇത്തിരിനേരം പോലും
പിന്നിടാതെ!

പുറത്ത്‌,
ചില പിറുപിറുക്കലുകള്‍
നിലവിളിയില്ലാത്ത
അപകടമരണങ്ങള്‍
അടര്‍ന്നുവീഴുന്ന ആകാശം

നീയാകെ മാറിപ്പോയിരിക്കുന്നു,
ഒരു കാലത്തിലുമോര്‍ക്കാനാവാതെ...





 

 
1വായന:
  • Blogger Sanal Kumar Sasidharan

    സമ്മതിച്ചിരിക്കുന്നു ഇങ്ങനെ അളന്നു നീറുന്ന മനസ്സൊരുക്കമുള്ള കവിത എഴുതുന്നതിന്.ക്ഷമിക്കണം ഞാനിപ്പോഴാണ് വായിക്കുന്നത്.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007