തീന്മേശയില്‍ ഓളങ്ങളുടെ സൗമ്യതയോടെ
കവിള്‍ നനച്ചു- പുഴയായി മാറുന്നൂ,ജലം. എന്റെ കൈവഴി, ഭുജിച്ചും ഭോഗിച്ചും ഉറങ്ങുമ്പൊഴുമുണരുമ്പൊഴും നെടുനീളെ ധ്യാനിച്ചും മെരുക്കിയൊഴുകുന്നനദിതടം... സംസ്കാരം... ചരിത്രയാനം... ഓരോ കവിള്‍ ജലവും ഒഴുകിപ്പടര്‍ത്തുന്ന ജീവന്റെ ആത്മസഞ്ചാരം. നനച്ചുണര്‍ത്തുന്നപിതൃസാഗരം. *** കുട്ടിക്കാലം പുഴപ്പേടിയുടേതായിരുന്നു. ഒഴുകിയോടി മാഞ്ഞ- ആകാശവും മരങ്ങളും മനുഷ്യരും പക്ഷികളും... മാഞ്ഞു പോകുവാന്‍ പേടിച്ച് പുഴ കാണാതെ, കണ്ണിറുക്കി പുഴയറിയാതെ, മനസ്സിറുക്കി ഓരോരോ പുഴയും കടന്നു! വെള്ളം കുടിച്ചു വീര്‍ത്തു മരിച്ച ശരീരം സ്വപ്നരാശിയില്‍കര്‍ക്കിടകമായി... ഒരു കവിള്‍ ജലം ദാഹം നനച്ചിറക്കുമ്പോള്‍ പുഴയായൊഴുകിയ ശരീരമറിഞ്ഞില്ല, പുഴകളെയൊന്നും! *** പുഴയിലൊരു മുങ്ങിക്കുളി മുങ്ങാംകുഴി ജ്ഞാനസ്നാനം ചെയ്ത വെള്ളാരങ്കല്ലുകളുടെചുംബനം വെയില്‍തുമ്പികളുടെ ചിറകു നനഞ്ഞകാറ്റോട്ടം. കേട്ടുകേട്ടു- പുഴയൊഴുക്കായ കാലങ്ങളില്‍ പുഴ തേടിയലഞ്ഞ ജാതകസന്ധ്യകളില്‍ നാട്ടുകുളവും തോടും ഞാറ്റുകുഴികളും സ്മാരകം തീര്‍ത്തു... നിന്തലറിയാത്ത കുട്ടി പുഴ നീന്തിക്കടക്കുന്നു, ഒരു കവിള്‍ ജലത്തിലൂടെ! *** പുഴ നീന്തിക്കയറും നേരം ജലം മൊഴിയുന്നു, വറ്റിപ്പോയ പുഴകളുടെ പുരാണവും ഇതിഹാസവും... അപ്പോള്‍, ശമിക്കാത്ത ദാഹത്തോടെ കുടിച്ചു വറ്റിക്കുന്നു തീന്മേശയിലെ ജലമത്രയും,ഞാന്‍... |
നന്നായിട്ടുണ്ട്.