ഇലകള്‍ കൊഴിയുന്നു
Oct 26, 2007

ഇപ്പോള്‍,
എന്റെ ഭൂമിയില്‍
ഇലകള്‍ കൊഴിയുന്നു


മഴ കരഞ്ഞു തീര്‍ന്ന
കണ്‍പീലികള്‍....
ആകാശത്തിന്റെ
നനഞ്ഞ ചില്ലകളോടൊപ്പം
വ്യസനം കായുന്ന മേഘങ്ങള്‍....
കൊഴിഞ്ഞ
ഇലഞ്ഞരമ്പുകളില്‍പ്രണയമൊഴിഞ്ഞ
പച്ച...


വനയാത്രയുടെ സ്വപ്നങ്ങളില്‍
ആവര്‍ത്തിക്കപ്പെടുന്ന
ഒരേ വൃക്ഷം!


മഴപ്പെയ്ത്തുകള്‍ക്കിടയിലൂടെ
തിക്കിത്തിരക്കിയെത്തുന്ന
വെയിലേറ്റം...


ഇലകള്‍,
ഭൂമിയോടു പറയുന്നു:


പെയ്തു തോര്‍ന്ന മഴയുടെ
കണ്ണുകളെക്കുറിച്ച്‌,
മേഘങ്ങളിലടവെച്ച
സ്വപ്നങ്ങളെക്കുറിച്ച്‌,
ആകാശത്തിന്റെ
വന്യമായ മാറിടത്തെക്കുറിച്ച്‌...


നനവു വറ്റാത്ത മണ്ണില്‍
ഇലയുടെ ചുംബനം


ഇനി നമുക്ക്‌
ഈ വനവഴിയിലൂടെ
ധൃതി വെച്ചു നടക്കാം


കൊഴിഞ്ഞ ഇലകളില്‍ ചവുട്ടി...
ഭൂമിയുടെ മൌനം കേള്‍ക്കാതെ... 

 
5വായന:
 • Blogger Jayakeralam

  Very good poem. Thank you!

  Jayakeralam Editor
  ---------------------------
  Jayakeralam Malayalam Magazine
  http://www.jayakeralam.com

   
 • Blogger മെലോഡിയസ്

  നന്നായിട്ടുണ്ട് വരികള്‍ .

  ടൈപ്പ് ചെയ്യുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധിച്ചാല്‍ നന്നാവും. ന്റെ എന്ന് ടൈപ്പ് ചെയ്യാന്‍ nte എന്ന് മതിയാവും.

   
 • Blogger ധ്വനി

  മഴ കരഞ്ഞു തീര്‍ന്ന
  കണ്‍പീലികള്‍...

  ഭാവന ഉഗ്രന്‍!


  ആശംസകള്‍!!

   
 • Blogger aksharajaalakam.blogspot.com

  അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
  ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
  എം.കെ.ഹരികുമാര്‍

   
 • Blogger neelambari

  nalla kavitha..orupadu ishtamay...

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007