അടഞ്ഞ വാതിലിനു മുമ്പില്‍
Oct 28, 2007
കാളിങ്ങ്‌ ബെല്ലുണ്ടായിട്ടും
വാതിലില്‍ മുട്ടിവിളിക്കുന്നതാണ്‌
എനിക്കു പ്രിയം

ബെല്ലില്‍ തൊടുമ്പോള്‍
പെട്ടെന്ന്‌,
അന്യനാവും പോലെ...
അതിന്റെ പലവിധ-
ശബ്ദവിന്യാസങ്ങളിലൂടെ
കാത്തുനില്‍ക്കുമ്പോള്‍
ഉപേക്ഷിക്കപ്പെട്ട ഭൂമി പോലെ...

വാതിലില്‍ മുട്ടിവിളിക്കുന്നതാണ്‌
എനിക്കു പ്രിയം
പ്രിയപ്പെട്ടൊരാളെ
തൊട്ടുവിളിക്കുന്നതറിയാം

ശരീരത്തില്‍,സൌഹൃദത്തോടെ...
ഹൃദയത്തില്‍,മനസ്സടുപ്പത്തോടെ...

പിന്നെ,
വാതില്‍ തുറക്കുമ്പോള്‍
ആരോ ശരീരം തുറന്നു വയ്ക്കുന്നതും,
ഹൃദയം വെളിപ്പെടുന്നതും,
അകത്തേയ്ക്കുള്ള വഴി
ഇണയുടെ സൌമ്യഗന്ധമാവുന്നതും...


*******************************

അടഞ്ഞ വാതിലിനു മുമ്പില്‍
ഇങ്ങിനെ നില്‍ക്കുമ്പോള്‍,
മുട്ടിവിളിച്ചിട്ടും
ആരും തുറക്കാതാവുമ്പോള്‍,
ബെല്ലില്‍ തൊട്ടു-
ചിതറിത്തെറിക്കുമ്പോള്‍....


 

 
5വായന:
 • Blogger Jayakeralam

  Very nice layout and presentation. simple lines. I liked it. Thanks.

  സ്നേഹപൂര്‍വ്വം,
  Jayakeralam malayalam Magazine,
  http://www.jayakeralam.com വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ.

   
 • Blogger aksharajaalakam.blogspot.com

  khഅക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
  ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
  ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
  എം.കെ.ഹരികുമാര്

   
 • Blogger വിഷ്ണു പ്രസാദ്

  കൊള്ളാം...
  അടഞ്ഞ വാതിക്കല്‍ അധികം നില്‍ക്കണ്ട...:)

   
 • Blogger ദേവസേന

  ഒരു തൊടല്‍
  ആയിരം അര്‍ത്ഥങ്ങള്‍

  ഹൃദ്യമായ വരികള്‍
  ഹൃദയം തൊട്ടു കവിത.

  കവിക്ക് ആശംസകള്‍.

   
 • Anonymous muhammed sageer

  അടഞ്ഞ വാതിലിനു മുമ്പില്‍ഇങ്ങിനെ നില്‍ക്കുമ്പോള്‍,മുട്ടിവിളിച്ചിട്ടുംആരും തുറക്കാതാവുമ്പോള്‍,ബെല്ലില്‍ തൊട്ടു-ചിതറിത്തെറിക്കുമ്പോള്‍....
  ഹ്യദയം മരണത്തിലേക്കു യാത്രയാവുന്നു

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007