മഴയുടെ ഭൂഖണ്ഡം
Nov 5, 2007

എന്തൊരു തോരാമഴയെന്ന്,
കാലം തെറ്റിയ കാലമെന്ന്,
അനുഭവിച്ചോ അനുഭവിച്ചോന്ന്,
മഴയങ്ങനെ...

പെയ്തും,നെയ്തും
മഴയായങ്ങനെ...


മഴമാനം
മഴമരങ്ങള്‍
മഴവീടുകള്‍
മഴമുറ്റങ്ങള്‍
മഴത്തോടുകള്‍
മഴക്കുളങ്ങള്‍


മഴ മാറിയിട്ടു വേണം
പുറത്തേക്കിറങ്ങുവാന്‍;
മഴ മടക്കിവെച്ചതു-
നിവര്‍ത്തിയിടുവാന്‍....


മഴക്കുളിരിലുച്ചി തലോടി,
തലയിലുമെച്ചില്‍
എച്ചില്‍ വഴുപ്പിലൊരാലു കിളിര്‍ത്തു!


മേലാകെ പുല്ലു മുളച്ചു
തുമ്പയും,മുക്കുറ്റിയും
തൊട്ടാവാടിയും പടര്‍ന്ന്
മേനിത്തൊടി കാടായി


ഇഴജന്തുക്കള്‍
ഇലപ്രാണികള്‍

കുട്ടികള്‍ വരാതായി,
കുറ്റിരുട്ടു കൂടു വെച്ചു.


എല്ലിന്‍ കൂട്‌,
വഴുക്കുപാറകളായി.

തെന്നിവീണ-
കൂട്ടുകാര്‍വഴി മറന്നവരായി...


കണ്ണും,കാതും പൊട്ടി
തിമിര്‍ത്തൊഴുകിയ മഴയില്‍
ഒരുക്കി വെച്ചതൊക്കെ
ഒലിച്ചു പോയി,

തോടും,കായലും കടന്ന്
കടലോളമെത്തി-
കരകവിഞ്ഞ തിരകളില്‍ മാഞ്ഞു...


ഇനി,
മഴയൊഴിയുമ്പോള്‍
പുറത്തേക്കിറങ്ങണം,
ഓ‍ര്‍‌മ്മയുടെ ഭൂഖണ്ഡമായി...


 

 
4വായന:
 • Blogger ശ്രീ

  "ഇനി,
  മഴയൊഴിയുമ്പോള്‍
  പുറത്തേക്കിറങ്ങണം,
  ഓ‍ര്‍‌മ്മയുടെ ഭൂഖണ്ഡമായി..."

   
 • Blogger sunila

  ....Mazhayathu BHOOMIYAAKAAN kazhiyumenkil,melaake thumbayum,thotaavaadiyum,mukkutty yum kilirkkumenkil...koottukaaru vazhi marannaalum..kooriruttu kooduvachaalum...orukki vachathokke olichu poyaalum..EEE MAZHA OZHIYAATHIRIKKATTE.

   
 • Blogger sunila

  ....Mazhayathu BHOOMIYAAKAAN kazhiyumenkil,melaake thumbayum,thotaavaadiyum,mukkutty yum kilirkkumenkil...koottukaaru vazhi marannaalum..kooriruttu kooduvachaalum...orukki vachathokke olichu poyaalum..EEE MAZHA OZHIYAATHIRIKKATTE.

   
 • Blogger എം.കെ.ഹരികുമാര്‍

  താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
  എം.കെ. ഹരികുമാര്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007