പറഞ്ഞറിയിക്കാനാവാത്തത്‌
Nov 20, 2007
ഒറ്റയ്ക്കായിരുന്നു,
ഉറങ്ങിയുണരുമ്പോള്‍
കുളിമുറിക്കുളിരില്‍
കണ്ണാടിക്കണ്ണില്‍
തീന്‌മേശച്ചവര്‍പ്പില്‍
അടുക്കളച്ചൂരില്‍
അലമാരക്കള്ളിയില്‍
ജനല്‍വിരിപ്പഴുതില്‍...


ഒരു പെരുമഴയില്‍
ചോര്‍ന്നും,വാര്‍ന്നും
ആകെ നനഞ്ഞൊലിക്കുന്ന വീട്‌
സൌഭാഗ്യങ്ങള്‍ക്കിടയിലും
സ്വപ്നം കാണുകയാണു നീ !


 

 
3വായന:
 • Blogger വഴി പോക്കന്‍..

  എനിക്കൊന്നും മനസ്സിലായില്ല കെട്ടൊ.....

   
 • Blogger വാല്‍മീകി

  വരികള്‍ കൊള്ളാം. ആദ്യത്തെ ഖണ്ഡിക മനസിലായി. രണ്ടാമത്തെ ഖണ്ഡികയില്‍ പക്ഷെ അവ്യക്തത ഉണ്ട് കേട്ടോ.

   
 • Blogger ഏ.ആര്‍. നജീം

  സ്വപ്നലോകത്തെ ബാലഭാസ്കരി ആണെന്നാണോ ഉദ്ദേശിച്ചത്..?
  :)

  മനസിലായില്ല്യാട്ടോ അതാ..

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007