കൊല്ലണം കൊല്ലണം...
Dec 5, 2007
എനിക്കവനെ കൊല്ലണം;
മരണം വരെ ജീവിക്കുന്നത്‌
എങ്ങിനെയെന്നു കാണണം.

സ്നേഹം സ്നേഹമെന്നു പുകഞ്ഞ്‌
സ്നേഹിച്ചുതീരുന്നതിനേക്കാള്‍,
കടമയുടെ കല്ലുരുട്ടി
ഭ്രാന്തയോഗത്തിന്‌റെ –
മല കയറുന്നതിനേക്കാള്‍,
സന്ദര്‍ശനങ്ങളിലും
സല്‍ക്കാരങ്ങളിലും
പൊതിച്ചോറാവുന്നതിനേക്കാള്‍,
ഇതു നിനക്കെന്നും
ഇതെനിക്കെന്നും
കൂട്ടിക്കൊടുക്കുന്നതിനേക്കാള്‍
പൂര്‍ണ്ണം,
കൊല്ലുന്നതു തന്നെ!

സ്നേഹത്തോടെ തൊട്ട്‌
കടമയില്ലാതെ
അമര്‍ത്തിപ്പുണര്‍ന്ന്‌
ജീവനിലേക്ക്‌ ഊളിയിടുന്ന
സന്ദര്‍ശകനായ്‌
പൊതിഞ്ഞു വയ്‌ക്കാത്ത
സല്‍ക്കാരമായ്‌
പങ്കു പകുക്കാതെ
പൂര്‍ണ്ണം,
നിന്‌റെ മരണം;
എന്‌റെയും!


 

 
2വായന:
 • Blogger nazeer kadikkad

  എനിക്കവനെ കൊല്ലണം;
  മരണം വരെ ജീവിക്കുന്നത്‌
  എങ്ങിനെയെന്നു കാണണം.

   
 • Blogger കിനാവ്

  വീണ്ടുമൊരാത്മകൊലപാതകം.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007