പിച്ച
Dec 11, 2007

വീണും എഴുന്നേറ്റും
പിന്നേം,വീണും എഴുന്നേറ്റും
നടത്തം ഉറച്ചു തുടങ്ങിയപ്പോള്‍
എന്‌റച്ചനും,എന്‌റമ്മയും എനിക്കും
പിച്ച പിച്ച,പിച്ച പിച്ച...
എന്നു താളം തന്നിരിക്കും!

പിച്ചക്കാരനായില്ല,ഞാന്‍
നടപ്പിന്‌റെ ഭാഗ്യം.

പിച്ചക്കാരന്‍ കൈനീട്ടിയെത്തുമ്പോള്‍
കാലുകളിലാണു നോട്ടം
പിച്ച പിച്ച,പിച്ച പിച്ച...
പിച്ചക്കാരന്‌റെ കാലുകളില്‍,ഞാന്‍
വീണ്ടും വീണ്ടും നടന്നു തുടങ്ങുന്നു,
വീണും,എഴുന്നേറ്റും...


 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007