ഡിസംബറേ...
Jan 1, 2008

ഡിസംബറിലെ അവസാന ദിനത്തില്‍,
അര്‍ദ്ധരാത്രിയില്‍
നാട്ടില്‍ നിന്നു കൂട്ടുകാരന്‌റെ-
എസ്‌.എം. എസ്‌ വന്നു പറഞ്ഞു:

നാളെത്തൊട്ടു
തൊട്ടതെല്ലാം പൊന്നാവട്ടെ...

പിന്നൊട്ടും ഉറങ്ങിയില്ല
ഡിസംബര്‍
അവസാനിക്കുകയായിരുന്നു
മഞ്ഞു പെയ്തു തീരുകയായിരുന്നു
അയ്യപ്പന്‍ പാട്ടും,
നാണുവിന്‌റമ്പലത്തിലെ-
വിളക്കെഴുന്നള്ളത്തും
തീരുകയായിരുന്നു.

തൊട്ടടുത്തു ഭാര്യയുറങ്ങുന്നു;
മകനുറങ്ങുന്നു.
തൊടാന്‍ പേടി!

ഡിസംബര്‍ കഴിഞ്ഞു
തൊട്ടാല്‍ പൊന്നാവുമോ,
ഭാര്യയുടെ കുന്നായ്മകള്‍
മകന്‌റെ കുസൃതികള്‍
എന്‌റെ പോരായ്മകള്‍.

വേണ്ട,
ഈ കൈകളെനിക്കു വേണ്ട
ഒന്നും തൊടാതെ,
ഒക്കെയും തൊട്ടോണ്ടിരിക്കണം;
പൊന്നു വിളയിക്കാതെ മടങ്ങണം.


 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007