നാട്ടില്‍ നിന്നുള്ള പൊതി
Jan 7, 2008
അമ്മായി വരുമ്പോള്‍
മഞ്ഞ നിറമുള്ള ജിലേബിയുണ്ടായിരുന്നു;
പാവം അമ്മായി,
പതിനാറു കൊല്ലം കൊണ്ട്‌
മഞ്ഞയുടെ മധുരം മാഞ്ഞതറിഞ്ഞിട്ടുണ്ടാവില്ല;
ഷുഗറിന്‌റെ ഗുളികയ്ക്കിപ്പോള്‍
വിലയേറിയിരിക്കുന്നു!
ആശുപത്രിക്കിടക്കയില്‍
മഞ്ഞച്ച ആകാശം സ്വപ്നം കണ്ടു
പിടഞ്ഞുണരുന്നവന്‌
കിഴക്കേ മുറ്റത്തെ വേപ്പുമരവും,
മരച്ചില്ലയിലെ-
മഞ്ഞക്കിളിയുടെ മധുരവും
ചിക്കിപ്പെറുക്കിയെടുക്കാനാവില്ല.
കിഴക്കോട്ടു മുഖമുള്ള വീട്ടില്‍
അകാശത്തോടൊപ്പം പടി കയറിവരുന്ന
സൂര്യകാന്തികള്‍,
ചെണ്ടുമല്ലികള്‍...
ഏതു നിറത്തിലും മഞ്ഞയാവുന്ന
പാല്‍ക്കാരിയുടെ -
മുഷിഞ്ഞ സാരി
രാധേ,കൃഷ്നന്‍ ഞാന്‍!
കേശവേട്ടന്‍ എറിഞ്ഞിടുന്ന
മഞ്ഞ നിറമുള്ള പത്രത്തില്‍
വായിച്ചെടുത്ത ലോകം,
വെയിലേ,വെളുക്കുന്നു ഞാന്‍!
ജിലേബി തിന്നാനാവില്ല;
അടുത്ത മുറിയിലേക്കു പങ്കുവയ്ക്കുമ്പോള്‍
ഒരു സൂര്യോദയം നേദിയ്ക്കുന്നു...


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007