ഒരു പെണ്ണ്‌ എങ്ങിനെയാണ്‌ ആണിനെ പ്രണയിക്കുന്നത്‌?
Jan 31, 2008
പ്രണയിക്കുന്നുവെന്നു പറയുമ്പോഴും
എങ്ങിനെയൊക്കെയാണ്‌ നീ
എന്നെ പ്രണയിക്കുന്നതെന്ന്‌
അറിയുവാനാണ്

ആണിന്‌റെ ശരീരം
ഒട്ടും ഭംഗിയില്ലാത്തതെന്ന്‌
മടിയില്‍ കിടന്നു നീ
കൊഞ്ചിപ്പറയുന്നു

എന്‌റെ കട്ടിമീശ
നിനക്കു പ്രിയപ്പെട്ടതെന്ന്
കാതു കടിച്ചു
മന്ത്രിക്കുന്നു

ഏതു പെണ്‍ശരീരത്തിനുമൊപ്പം
ഞാന്‍
ത്രസിച്ചോടുന്നുവെന്ന്‌
കഴുത്തില്‍ നീ വാരിപ്പുണരുന്നു

കിടപ്പറയിൽ
മഞ്ഞുരുക്കത്തെക്കുറിച്ചല്ലാതെ
മറ്റൊന്നും പറയുവാനില്ലേ എന്ന്
പുതപ്പിനുള്ളില്‍ വിയര്‍ക്കുന്നു

മസിലുരുണ്ടു കൂടിയ
കൈയും നെഞ്ചും
ഛര്‍ദ്ദിലാവുന്നുവെന്ന്‌
എന്‌റെ വിരല്‍ തുമ്പിൽ
ചെറുനാരങ്ങ നുണയുന്നു

എങ്ങിനെയാണ്‌
നീയെന്നെ പ്രണയിക്കുന്നത്‌

മുല ചുരത്തിയോ
തൊട്ടിലാട്ടിയോ
മടിയിലുറക്കിയോ
പൊട്ടിതെറിച്ചോ

ഞാന്‍ കണ്ണുമിഴിക്കുമ്പോള്‍
നീ
എന്നെതന്നെ നോക്കി
ചിരിച്ചോ കരഞ്ഞോ
അപരിചിതമായ
കുഞ്ഞുമുഖത്തോടെ


 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഞാന്‍ കണ്ണുമിഴിക്കുമ്പോള്‍
  നീ, എന്നെതന്നെ
  നോക്കിയിരിക്കുകയായിരുന്നുവല്ലൊ;
  അപരിചിതമായ മുഖത്തോടെ!

   
 • Blogger ജാബു | Jabu

  പ്രണയിക്കുന്നുവെന്നു പറയുമ്പോഴും
  എങ്ങിനെയൊക്കെയാണ്‌ നീ
  എന്നെ പ്രണയിക്കുന്നതെന്ന്‌
  അറിയുവാനാണു മോഹം!

  വളരെ നന്നായിട്ടുണ്ട്....

  Word Verification Veno???

   
 • Blogger Teena C George

  ഈ പ്രണയചിന്ത എന്നെ അത്ഭുതപ്പെടുത്തുന്നു!

  ശരീരത്തിനപ്പുറം മനസ്സെന്ന മന്ത്രം ഇല്ലായിരുന്നുവെങ്കില്‍ പ്രണയത്തിന് എന്തു മധുരമാണ് ഉണ്ടാവുക?

  നല്ല ചിന്തകള്‍... ആശംസകള്‍...

   
 • Blogger sivakumar ശിവകുമാര്‍

  ഇനി ഞാനെന്തു പറയാന്‍....അത്രയ്ക്ക്‌ ഇഷ്ടമായി....അഭിനന്ദനങ്ങള്‍

   
 • Blogger വാല്‍മീകി

  വേറിട്ട ചിന്ത, വളരെ നല്ല വരികള്‍.

   
 • Blogger പ്രിയ ഉണ്ണികൃഷ്ണന്‍

  നല്ല വരികള്‍

   
 • Blogger വലിയ വരക്കാരന്‍

  വളരെ ഇഷ്ടപ്പെട്ടു

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007