ആമ
Feb 4, 2008
ആമ സംസാരിക്കുന്നു

ആദ്യം കേട്ടത്‌
കരയില്‍ ഒളിഞ്ഞിരുന്നാണ്‌.
മുട്ടയിട്ട്‌,
കടലിലേക്കു തുഴഞ്ഞിറങ്ങുവാന്‍ നേരം

കള്ളന്‍ കാണാതെ
കാറ്റും,കോളുമേല്‍ക്കാതെ
കാത്തു കൊള്ളണേയെന്ന്‌!

തലയില്ലാതെ
കൈകാലുകളില്ലാതെ
ഒരു പുറന്തോട്‌
കരയിലമര്‍ന്നു കരയുന്നത്‌;
കടലിലേക്കു കരഞ്ഞിഴയുന്നത്‌.

പിന്നെ,
കടലില്‍ വെച്ചു-
കണ്ടുമുട്ടുമ്പോഴെല്ലാം
ആമ എന്നോടു സംസാരിച്ചു.

ജനിച്ചിറങ്ങിയ കരയെക്കുറിച്ച്‌
മണലിന്‌റെ വീട്‌
പാറകളുടെ മതില്‍ക്കെട്ട്‌
ഇലകളുടെ കാട്‌
പാറ നനഞ്ഞിറങ്ങുന്ന പുഴയൊഴുക്ക്‌....

ജലത്തിനുള്ളില്‍,
തല നീട്ടി
കൈകാലുകള്‍ നിവര്‍ത്തി
ആമ പറഞ്ഞുകൊണ്ടിരുന്നു!

വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍
ഏതു കടലില്‍....
അവരുടെ മുട്ടകള്‍
ഏതു കരയില്‍.... ?
അവരുടെയൊക്കെ വീട്‌
മതില്‍ക്കെട്ട്‌
കാട്‌
പുഴ....

കാല്‍പനികമാണ്‌,
ആമയുടെ വര്‍ത്തമാനവും!


 

 
7വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007