പല തരത്തില്‍ പറയുമ്പോള്‍
Feb 26, 2008
ഒരേ കാര്യം തന്നെ
പലവട്ടം
പല തരത്തില്‍ പറയുമ്പോള്‍
മടുക്കുന്നില്ല,നമുക്ക്‌.
ആംഗ്യങ്ങള്‍ ചേര്‍ത്തും
മുഖത്തെഴുത്തു മാറ്റിയും
സ്വരഗതി തിരിച്ചും
നമ്മളതുതന്നെ
പറഞ്ഞു കൊണ്ടിരിക്കുന്നു!
ഒറ്റക്കാവുമ്പോള്‍,
കഷ്ടം തോന്നും
മടുപ്പു കയറും
ദേഷ്യം പടരും...
ഓരോ തവണയും പറഞ്ഞു നിര്‍ത്തുമ്പോള്‍
വലയ്ക്കുള്ളിലെ മത്സ്യം പിടയും;
സമുദ്രത്തിനും,ആകാശത്തിനും
ഭൂമിക്കും
കടന്നെത്തുവാനാവാത്ത ഒരിടം
വലയ്ക്കുള്ളില്‍ നെയ്തെടുക്കപ്പെടും.
ജീവിതത്തെക്കുറിച്ചോ
മരണത്തെക്കുറിച്ചോ ആവാം
നാം പറഞ്ഞു കൊണ്ടിരുന്നത്‌
എന്തിനെക്കുറിച്ചായാലും
നമ്മളെക്കുറിച്ചു മാത്രം...
നമ്മുടെ മാത്രം ആംഗ്യങ്ങള്‍ കൊണ്ട്‌
മുഖവടിവു കൊണ്ട്‌
സ്വരസഞ്ചാരം കൊണ്ട്‌!
എന്നിട്ടും,
ഒറ്റക്കാവുമ്പൊള്‍ മടുക്കുന്നു
നമുക്ക്‌ നമ്മെതന്നെ!


 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007