വൃഥാ...
Feb 25, 2008
വെറുതെ നടക്കാം,
വേലി വരെ
അപ്പുറത്തെ വീടു വരെ
കവല വരെ
കൂട്ടുകാരുടെ കൂട്ടം വരെ.
നഗരത്തിലേക്കും
കടലോരത്തേക്കും
മദ്യഷാപ്പിലേക്കും
പാര്‍ക്കിലേക്കും
സിനിമാശാലയിലേക്കും നടക്കാം...
പണ്ടു പഠിച്ച സ്ക്കൂള്‍
നിഴലു പേടിപ്പിച്ച വഴി
മുമ്പു തോടായിരുന്ന പുത്തന്‍ റോഡ്‌
പുതിയ ബസ്‌സ്റ്റാന്‌റ്‌
വിമാനത്താവളം...
എങ്ങോട്ടും നടക്കാം
എല്ലയിടത്തു നിന്നും-
തിരിച്ചും നടക്കാം!
വെറുതെ,
വെറുതെ നടക്കാം...


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007