വ്യാകരണം
Feb 27, 2008

എഴുതുമ്പോള്‍
അക്ഷരം മാത്രമല്ല
ചില അക്കങ്ങളും
മുദ്രയാവേണ്ടതുണ്ട്‌,
ഒച്ചയില്ലാതെ!

മരം എന്നെഴുതുമ്പോള്‍
കോലളവില്‍ കണക്ക്‌
എത്ര വാതില്‍
ജനല്‍ചട്ട
ബാക്കിയാവുന്ന വിറക്‌.

മഴയെന്നാവുമ്പോള്‍,
എത്ര സെന്‌റീമീറ്റര്‍
തണുപ്പിലേക്കുള്ള-
ഡിഗ്രി സെല്‌ഷിയസ്‌
ഡാമിലെ ജലനിരപ്പ്‌.

വീടാവുമ്പോള്‍,
അംഗങ്ങളെത്ര
പ്രായപൂര്‍ത്തിയായവര്‍
കുട്ടികള്‍
ആണ്‌,പെണ്ണ്‌
മരിച്ചിട്ടും റേഷന്‍ കാര്‍ഡില്‍
ശേഷിക്കുന്നവര്‍.

എല്ലാം അക്കങ്ങളിലാണ്‌...

കവിത,
വരി നീണ്ട്‌
കവിഞ്ഞു മറിയരുത്‌
ഉള്ളിലുണ്ട്‌ ഒരക്കം
വ്യാകരണം!


 

 
9വായന:
 • Blogger നസീര്‍ കടിക്കാട്‌

  കച്ചവടക്കാരനായതു കൊണ്ടാവാം
  കവിതയിലും കണക്കു കയര്‍ക്കുന്നു!

   
 • Blogger ചന്തു

  കണക്കന്‍ കവിത

   
 • Blogger വഴി പോക്കന്‍..

  “കവിത,
  വരി നീണ്ട്‌
  കവിഞ്ഞു മറിയരുത്‌
  ഉള്ളിലുണ്ട്‌ ഒരക്കം
  വ്യാകരണം!“

  സത്യം എല്ലാവരും ഇതറീഞ്ഞിട്ടു കവിതയെഴുതിയിരുന്നെങ്കില്‌!!!!

   
 • Blogger നിലാവര്‍ നിസ

  നല്ലൊരു കവിതക്കവിത.. കവിതയിലെ കവിതയോ..

   
 • Blogger വല്യമ്മായി

  അതെ,എല്ലാത്തിലും ഒരു കണക്കു വേണം.കവിത നന്നായി.

   
 • Blogger വിഷ്ണു പ്രസാദ്

  കണക്കുമാഷ് ഞാന്‍
  ഒരു കണക്കിലും പെടാതെ നോക്കും...

   
 • Blogger ഹാരിസ്

  ഒക്കെ ഒരു കണക്കാ.........

   
 • Blogger അനിലന്‍

  മഴയ്ക്കും കവിതയ്ക്കും വേണോ
  മരത്തിനാവാം പക്ഷേ!

  മ എന്നെഴുതുമ്പോഴേ ഒരു കുഞ്ഞുകാവടി ഉള്ളില്‍ വരും.
  അപ്പോള്‍ മരത്തിനുമാവാമോ?

  വ്യാകരണം വേണ്ട നസീര്‍, ജീവിതത്തിനുപോലും.

   
 • Blogger Pramod.KM

  കവിതയുടെ ഉള്ളിലുണ്ട് അ(ന)ക്കം.:)

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007