പോകുന്ന വഴിക്ക്‌
Mar 4, 2008
കാണാം,
ബലൂണിന്‌റെ കൈയിലെ നൂലറ്റത്ത്‌
ഒരു കുട്ടി
കാറ്റിനോടൊപ്പം പറന്നു പോവുന്നത്‌

പക്ഷിയുടെ കാല്‍ചില്ലയില്‍
മരം
ഇല തളിര്‍ത്തു പടരുന്നത്‌

കുസൃതിക്കുട്ടികളുടെ ശരീരത്തില്‍
കുളം
നീന്തി മദിക്കുന്നത്‌

മഴയുടെ ആകാശത്തേക്ക്‌
കടല്‍
പുഴ കടന്ന്‌
വയലും,തോടും കടന്ന്‌
കരകവിഞ്ഞു തിരയുയര്‍ത്തുന്നത്‌

മകള്‍
അച്ഛനെ പ്രസവിക്കുന്നത്‌
മകന്‍
അമ്മയെ പ്രസവിക്കുന്നത്‌

പഴയ പന്തയക്കഥയില്‍
മുയല്‍ ജയിക്കുന്നത്‌

കാക്ക കുളിച്ചു
കൊക്കാവുന്നത്‌...

പോകുന്ന വഴിക്ക്‌
നിങ്ങളിതൊന്നും
കണ്ടെന്നു വരില്ല!

ഞാന്‍ പോകുമ്പോള്‍,
പോകുന്ന വഴിയില്‍
നിങ്ങളുണ്ടായിരുന്നില്ലല്ലൊ...

നിങ്ങള്‍,
മകള്‍ക്കൊരു ബലൂണ്‍
നൂലു കെട്ടിക്കൊടുക്കുകയോ

മരക്കൊമ്പത്തെ പക്ഷിയെ
ആട്ടിയോടിക്കുകയോ

കുളത്തില്‍ മദിക്കുന്ന കുട്ടികളെ
ചീത്ത വിളിക്കുകയോ

തോടു മുറിയുന്ന വര്‍ഷത്തിന്‌
അണ കെട്ടുകയോ

പ്രസവ മുറിക്കു പുറത്ത്‌
ഉല്‍ക്കണ്ഠപ്പെടുകയോ... ?


 

 
11വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007