പട്ടി-ഒരു പ്രണയ കവിത
Mar 10, 2008
പട്ടി എന്നല്ലേ വിളിച്ചത്
.
പട്ടി തന്നെ,
മണം പിടിച്ച്!
.
കണ്ണില്‍ നോക്ക്,
പിടിച്ചെടുത്ത മണം
കത്തുന്നില്ലേ
.
കിതച്ചു തുളുമ്പുന്ന
നാവില്‍ നോക്ക്,
മണം രുചിക്കുന്നില്ലേ
.
തെറിച്ച ചെവിയില്‍ നോക്ക്,
ദൂരങ്ങള്‍ താണ്ടിയ മണം
ആര്‍ത്തു വിളിക്കുന്നില്ലേ
.
നിവരാത്ത
വാലില്‍ നോക്ക്,
മണം ഊഞ്ഞാലാടുന്നില്ലേ
.
നോക്ക്...നോക്ക്
കണ്ണു തുറന്നു നോക്ക്
മണം കാണുന്നില്ലേ,
കാണുന്നില്ലേ?


 

 
9വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007