നടക്കുമ്പോള്‍
Mar 18, 2008
കാലില്‍ തടഞ്ഞത്‌
കല്ലോ,മണ്ണോ
മരമോ അല്ല

മഞ്ഞോ,മഴയോ
വെയിലോ അല്ല

പൊട്ടിച്ചിരിയോ
തേങ്ങിക്കരച്ചിലോ അല്ല

ആണോ,പെണ്ണോ
കുട്ടികളോ അല്ല

മൃഗമോ,പക്ഷിയോ
പൂമ്പാറ്റയോ അല്ല

വാക്കോ,വഴിയോ
അന്നമോ അല്ല

ഞാന്‍ തന്നെയായിരുന്നു;
തടഞ്ഞു വീഴാതെ നടക്കുവാനാവില്ല!


 

 
3വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007