തീറ്റ
Mar 24, 2008
ആദ്യമായി
വിഴുങ്ങുവാന്‍ പഠിപ്പിച്ചത്‌
ചില ചെറിയ മീന്‍ മുള്ളുകളായിരുന്നു

സുവോളജി ലാബില്‍
തവളയെ കീറിമുറിച്ചപ്പോഴാണ്‌
ശരീരത്തെ തൊട്ടതും
മുള്ളുകള്‍ വയറിലേക്കിറങ്ങുന്നതിന്‌റെ
ജീവശാസ്ത്രമറിഞ്ഞതും

അമ്മേ,പിന്‍ വിളി വിളിക്കാതെയെന്ന്‌
ചുള്ളിക്കാട്‌
കവിത ചൊല്ലുകയായിരുന്നു

അടിയന്തിരാവസ്ഥ
ആദിവാസി
ലിറ്റില്‍ മാഗസിന്‍
മീനുകളുടെ അടുക്കള
പല രുചികളില്‍ പകുക്കപ്പെടുകയായിരുന്നു

കെഞ്ചുകി ചിക്കന്‍
തിന്നാന്‍ തുടങ്ങുകയായിരുന്നു

പ്രേമിക്കുന്നതും തിരസ്കരിക്കുന്നതും
ശീലമാക്കുകയായിരുന്നു

നമ്മുടെ കടലുകളില്‍
വലിയ മീനുകളെത്തി
അവയുടെ വലിയ മുള്ളുകള്‍
ആയാസമില്ലാതെ വിഴുങ്ങി

തൊണ്ടയില്‍ കുരുങ്ങിയാലോ
മുത്തശ്ശിയെ ഓര്‍ത്തു,
ജീവനെ വീണ്ടെടുക്കുവാന്‍
ഒരുരുള ചോറ്‌
ഒരു ചെറുപഴം!


 

 
2വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007