ജലജീവിതം
Mar 31, 2008
പങ്കുവെക്കപ്പെട്ട മത്സ്യമാണു ഞാന്‍

ജലത്തില്‍ ജനിച്ചവന്‍
ജലത്തില്‍ തുഴഞ്ഞവന്‍
ജലത്തില്‍ കരഞ്ഞു കലങ്ങിയവന്‍.

ജലത്തില്‍ ഭൂമിയെ തൊട്ടു
ആകാശം കണ്ടു
വെയിലും മഴയുമേറ്റു

ജലത്തില്‍ കുളിച്ചു
ഉണ്ടുറങ്ങി

ഉണരുമ്പോള്‍,
ജലത്തില്‍ സൂര്യനുദിച്ചു

കോഴി കൂവി
കുട്ടികള്‍ സ്ക്കൂളിലേക്കോടി

തെങ്ങും,പ്ളാവും,മാവും കായ്ചു
ഉത്സവത്തിനു കൊടിയേറി

തിറയും,കരിങ്കാളിയും
കെട്ടിത്തുള്ളിയാര്‍ത്തു

സ്വാതന്ത്ര്യദിന റാലി
അച്ചടക്കത്തോടെ നടന്നു പോയി

ജീവനുള്ള മത്സ്യം വേണം
എല്ലാവര്‍ക്കും!

തൂക്കി വാങ്ങുമ്പോള്‍
ജലം പെയ്യണം

ചെതുമ്പലുകള്‍ മാറ്റുമ്പോള്‍
ചോര,കരഞ്ഞു പൊടിയണം

മുറിച്ചെടുക്കുമ്പോള്‍ പിടയണം

അടുപ്പുകല്ലില്‍ തുഴയണം,
രുചിയുടെ ചിറകുകള്‍....

ഉപേക്ഷിക്കപ്പെടുന്ന മുള്ള്‌
വലക്കണ്ണി പൊട്ടിച്ച്‌
ജലത്തിലൂളിയിടുന്നതു
സ്വപ്നം കാണുകയാണു ഞാന്‍!


 

 
1വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007