ഹരജി
Apr 16, 2008
പ്രണയത്തിലേക്ക്‌ നോക്കിയാല്‍ കാണാം
ജനജീവിതം
എപ്പോഴും സ്തംഭിച്ചു കിടക്കുന്നത്‌...

വാഹനമോ,കാല്‍നടക്കാരോ ഇല്ലാതെ
വിജനമാവുന്ന വഴിയില്‍
കുട്ടികള്‍,
വണ്ടിചക്രം ഉരുട്ടിയോടുന്നത്‌

വാങ്ങുന്നവനും,വില്‍ക്കുന്നവനുമില്ലാത്ത
നഗരത്തില്‍
എലിയും,പൂച്ചയും,പട്ടിയും
തുമ്പയിട്ടു കളിക്കുന്നത്‌

സ്ക്കൂളുകളിലും,ഓഫീസുകളിലും
ആളനക്കമില്ലാതാവുമ്പോള്‍
മരങ്ങളും,ചെടികളും
സംസാരിച്ചിരിക്കുന്നത്‌

കുളവും,പുഴയും
അലക്കും കുളിയുമില്ലാതെ അനാഥമാവുമ്പോള്‍
തവളയും,നീര്‍ക്കോലിയും,മത്സ്യവും
കരയ്ക്കുകയറി കടങ്കഥ പറയുന്നത്‌

ബാങ്കുകളിലും,കുറിക്കമ്പനികളിലും
നോട്ടുകള്‍ എണ്ണാതാവുമ്പോള്‍
അടച്ചു പൂട്ടിയ അലമാരകള്‍
നൃത്തം ചെയ്യുന്നത്‌

ബന്ദു പോലെ,
പ്രണയവും നിരോധിക്കണം!


 

 
4വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007