അംഗോപാംഗം
Apr 28, 2008
കൊതികൂര്‍ത്തു നിന്നില്ലെ നിങ്ങള്‍,
അന്യോന്യം.

കണ്ണ് കൈകളിളക്കത്തെ
കൈകള്‍ നെഞ്ചിന്‍ ചായ്‌വിനെ
നെഞ്ച്‌ നെറ്റിയില്‍,കവിളിലുമ്മയെ
ചെവികള്‍ മൂക്കിന്‍ ചരുവിനെ
മൂക്ക്‌ ചുണ്ടിന്‍ പൂക്കളെ
ചുണ്ട്‌ വിരല്‍തുമ്പിന്‍ നുണഞ്ഞിറക്കത്തെ
വിരലുകള്‍ ഗൂഹ്യമാം ആഴങ്ങളെ...

കൊതികൂര്‍ത്ത്‌
സൂചിമുനയായ്‌ അംഗങ്ങള്‍;
സൂചിക്കുഴയില്‍
ആന മയില്‍ ഒട്ടകം!


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007