സന്ദേശം
May 1, 2008


ജനിച്ചത്‌ മെയ്‌ മാസത്തിലായിരുന്നു
അപ്പോഴേക്കും വസന്തത്തിന്‌റെ ഇടിമുഴക്കം
പാഠപുസ്തകത്തിലായിരുന്നു;
കാണാപാഠം പഠിച്ചാലും
പാതിയെത്തുമ്പോള്‍
പലതും മറന്നു പോകുമായിരുന്നു.

കുട്ടാടന്‍പാടത്തു നിന്ന്‌ ബീരാവുക്ക
അമ്മുട്ടിയേയും കൊണ്ട്‌ ഒളിച്ചോടിയത്‌
റഷ്യയിലേക്കായിരുന്നില്ല;
അവരുടെ കല്യാണഫോട്ടൊ,
സോവിയറ്റ്‌ യൂണിയന്‌റെ മാസവരിക്കാരൊന്നും
മാസികയുടെ കട്ടിക്കടലാസില്‍ കണ്ടിരുന്നില്ല.

മെയ്‌ മാസത്തില്‍ ജനിച്ചിട്ടും
പേരിട്ടത്‌ നസീര്‍ എന്നായിരുന്നു;
വയലാറാണ്‌ എഴുതിയതെങ്കിലും
പ്രേംനസീറിന്‌റെ ചുണ്ടനക്കവും
മെയ്യിണക്കവുമാണ്‌ പാടിയുണര്‍ത്തിയത്‌.

ജന്‍മദിനാഘോഷങ്ങള്‍ ഉണ്ടായിട്ടേയില്ല;
സര്‍ക്കാരുദ്യോഗത്തിന്‌റെ നാലു ചക്രത്തില്‍
അച്ഛന്‍, വസന്തം ഇടിയും മഴയുമേല്‍ക്കാതെ
കൊണ്ടു നടക്കുകയായിരുന്നു.

ജനനസര്‍ട്ടീഫിക്കറ്റില്‍ മെയ്‌ മാസം തിരുത്തി
ഏപ്രിലിലോ,ജൂണിലോ ജനിക്കുവാന്‍
ബ്രാഞ്ച്‌ സെക്രട്ടറിയില്‍ നിന്നു തുടങ്ങണം
നെല്ലായും,കായക്കുലയായും,മരച്ചിനിയായും...


 

 
5വായന:
  • Blogger നസീര്‍ കടിക്കാട്‌

    മെയ് മാസത്തിലാണ് ജനിച്ചത്...
    നെല്ലും,മരച്ചീനിയും,വാഴയും,ചേമ്പുമൊക്കെയുള്ള നാട്ടില്‍...

     
  • Blogger നജൂസ്‌

    ജനനസര്‍ട്ടീഫിക്കറ്റില്‍ മെയ്‌ മാസം തിരുത്തി
    ഏപ്രിലിലോ,ജൂണിലോ ജനിക്കുവാന്‍
    ബ്രാഞ്ച്‌ സെക്രട്ടറിയില്‍ നിന്നു തുടങ്ങണം
    നെല്ലായും,കായക്കുലയായും,മരച്ചിനിയായും...

    നന്നായിരിക്കുന്നു

     
  • Blogger ഫസല്‍ ബിനാലി..

    ജനനസര്‍ട്ടീഫിക്കറ്റില്‍ മെയ്‌ മാസം തിരുത്തി
    ഏപ്രിലിലോ,ജൂണിലോ ജനിക്കുവാന്‍
    ബ്രാഞ്ച്‌ സെക്രട്ടറിയില്‍ നിന്നു തുടങ്ങണം
    നെല്ലായും,കായക്കുലയായും,മരച്ചിനിയായും...

    Noakku kooliyude parinaamangal
    Good............

     
  • Blogger siva // ശിവ

    നല്ല വരികള്‍... നല്ല ചിന്ത....

     
  • Blogger Unknown

    ആശംസകള്‍

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007