ചിറക്‌
May 3, 2008

എന്‌റെ പക്ഷത്തു നില്‍ക്കുമ്പോള്‍
നീ പക്ഷിയല്ലല്ലൊ!

ഇലകളും,ആകാശവും
നിനക്കുള്ളതല്ല
കുന്നിന്‍ ചരുവിലേക്ക്‌
പറന്നു പോവില്ല
ദേശാടനത്തിന്‌റെ കാറ്റില്‍
തൂവല്‍ വിതക്കില്ല
വെടിയുണ്ടയുടെ കണ്ണുകള്‍
നിന്നെ പിന്തുടരില്ല...

നീയൊരു പക്ഷിയായിരുന്നോ
എന്നറിയില്ല!


 

 
2വായന:
 • Blogger നസീര്‍ കടിക്കാട്‌

  ചിറകൊതുക്കപ്പെട്ട എല്ലാ പക്ഷികള്‍ക്കും,
  പക്ഷങ്ങള്‍ക്കും...

   
 • Blogger ഞാന്‍ ഇരിങ്ങല്‍

  എല്ലാവരും അവരുടേ ശരികളാണ് ആലോചിക്കുന്നത്
  എല്ലാവരും അവരുടേ പക്ഷമാണ് പിടിക്കുന്നത്
  ആരെങ്കിലും എന്നെങ്കിലും മറ്റുള്ളവരുടേ പക്ഷം പിടിക്കുമോന്ന് ആലോചിക്കാന്‍ പോലും പറ്റുന്നില്ല.

  എന്‍റേതെ എന്‍റേത് മാത്രം എന്നാണ് എല്ലാവരും പറയുന്നത്. അതു കൊണ്ടാണ് വെടിയുണ്ട് അതിന്‍ റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതും

  കവിത നന്നായി

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007