അപരിചിതര്‍ക്കിടയിലിരുന്ന്‌ കണ്ണാടി നോക്കിയിട്ടുണ്ടോ?
May 6, 2008
കണ്ണാടിയില്‍ നാം കാണുകയല്ല
കണ്ണാടി നമ്മളെ കാണുകയാണ്‌.
കണ്ണാടി ചിരിക്കുമ്പോള്‍ ഞാന്‍ ചിരിക്കും
കണ്ണാടി കരയുമ്പോള്‍ ഞാന്‍ കരയും...

കണ്ണാടി മീശ വെട്ടുമ്പോളാവും
ഞാനും മീശ വെട്ടുന്നത്‌,
കണ്ണാടി കണ്ണെഴുതി പൊട്ടു തൊടുമ്പോള്‍
ഞാനും കണ്ണെഴുതി പൊട്ടു തൊട്ട്‌....

നേരം പുലര്‍ന്നു,പല്ലു തേക്കണ്ടേയെന്ന്
ഉച്ചയായി, ഊണു കഴിക്കണ്ടേയെന്ന്
രാത്രിയായല്ലൊ,ഉറങ്ങണ്ടേയെന്ന്
കണ്ണാടിയാണ്‌ മുഖം നോക്കി പറയുക.

ആദ്യത്തെ പ്രേമലേഖനം എഴുതുന്നതും
ഇണയെ പ്രാപിക്കുന്നതും
ജാഥയ്ക്കു പോകുന്നതും
ജയിലും,കോടതിയും കയറുന്നതും
കവിതയെഴുതുന്നതും
കണ്ണാടിയാണ്‌.

വേണ്ട,എന്നെ നോക്കി
സ്വയം കാണേണ്ട എന്നു കോപിച്ച്‌
കണ്ണാടി തല്ലിയുടക്കാനാവില്ല;
കണ്ണാടിയാണ്‌
നമ്മുടെ മുഖം തല്ലിയുടക്കുക,
ചില്ലുകഷണങ്ങളായി ചിതറിപ്പോകുന്നത്‌
നമ്മുടെ മുഖമാണ്‌.


 

 
4വായന:
  • Blogger നസീര്‍ കടിക്കാട്‌

    മുറിയില്‍ അടുക്കിവെച്ച കട്ടിലുകളില്‍
    അടുക്കിവെച്ച ഉറക്കങ്ങളില്‍,
    ബീച്ചിലെ പലതരം മുഖങ്ങളില്‍,
    പാര്‍ക്കിലെ എണ്ണമറ്റ വിനോദങ്ങളില്‍
    മാര്‍ക്കറ്റിലെ പലനിറമുള്ള കടകളില്‍...

     
  • Blogger siva // ശിവ

    നല്ല വരികള്‍....നല്ല ഭാവന....

     
  • Blogger ആഗ്നേയ

    കണ്ണാടി തല്ലിയുടക്കാനാവില്ല;
    കണ്ണാടിയാണ്‌
    നമ്മുടെ മുഖം തല്ലിയുടക്കുക,
    ചില്ലുകഷണങ്ങളായി ചിതറിപ്പോകുന്നത്‌
    നമ്മുടെ മുഖമാണ്‌..ശര്യാട്ടോ..:)

     
  • Blogger Jayasree Lakshmy Kumar

    നല്ല വരികള്‍

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007