ദിക്ക്‌
May 7, 2008
കിഴക്കോട്ട്‌ മുഖം.

സൂര്യനില്‍ കണ്ണ്
ഊതിയുണര്‍ത്തിയ അഗ്നിയാവാം
കത്തിയമര്‍ന്നതിന്‍ ബാക്കി ചാരമാവാം

കാറ്റില്‍ ചെവി
കാതോര്‍ത്തിരുന്ന കൂക്കാവാം
അങ്ങേതലക്കലെ തേങ്ങലാവാം

ഇലകളില്‍ ശ്വാസം
ഓര്‍ത്തു വെച്ച മണമാവാം
മരിച്ചു മഞ്ഞച്ച ഓര്‍മ്മയാവാം

കായ്കളില്‍ തീറ്റ
കരുതിവെച്ച മധുരമാവാം
പറഞ്ഞു പതിഞ്ഞ കാഞ്ഞിരക്കയ്പാവാം

മരത്തില്‍ കൈകള്‍
വിറച്ചു നിന്ന ആലിംഗനമാവാം
തൊലിയടര്‍ന്ന കിടപ്പാവാം

പടിഞ്ഞാറോട്ടിറക്കം,
ബലിയിട്ടു മടക്കം.

നിലാവ്‌ പൊതിയുന്നു.
കിഴക്കില്ല,
പടിഞ്ഞാറില്ല.


 

 
2വായന:
 • Blogger ഹരിയണ്ണന്‍@Hariyannan

  നസീര്‍...

  നല്ല കവിത.

  “കാറ്റില്‍ ചെവി
  കാതോര്‍ത്തിരുന്ന കൂക്കാവാം”എന്നതില്‍ ചെവി കാതോര്‍ത്തിരുന്ന...എന്നുതന്നെയാണോ? അതോ..
  ഒരു സംശയം.അതുകൊണ്ട് ചോദിച്ചതാണ്!

   
 • Blogger നസീര്‍ കടിക്കാട്‌

  രണ്ടു വരിയായി വായിക്കുക.
  നന്ദി

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007