സൂചി
May 12, 2008

ഏതലമാരയില്‍ വെച്ചു പൂട്ടിയാലും
തുറക്കുമ്പോള്‍
അലമാര വിളിച്ചു പറയും,
സൂചിയാണ്‌
സൂക്ഷിക്കണേ...

നൂലും വലിച്ച്‌
കയറ്റിറക്കങ്ങളിലൂടെ
നേര്‍വരയില്‍,ഫാസ്റ്റ്‌ പാസഞ്ചര്‍
വട്ടത്തില്‍,ചുരം കയറുന്ന ലോറി

ഇടതുകൈയിലെ മറുകുമറച്ച്‌
പുതിയൊരു നൂല്‍ കൊത്ത്‌
അനുസരണകെട്ട മാറ്‌
ഒതുക്കികെട്ടാനൊരു ചിത്രപ്പണി.

ഒന്നെന്ന അക്കം സൂചി,
കൂടിച്ചേര്‍ന്ന്‌
കുറച്ചു മാറ്റി
ഗുണിച്ചു കയറി...

സൂചി ഇതൊന്നും കാണുന്നില്ല;
വാലറ്റത്തേക്ക്‌ പേടിച്ചു പേടിച്ചൊരു നോട്ടം
വഴിവക്കില്‍,
കൈകാല്‍ വിറച്ച്‌
മിണ്ടാട്ടം മുട്ടുന്ന പ്രണയം പോലെ...

പല നിറത്തിലുള്ള നൂലുകള്‍ സ്വന്തമല്ല;
മുറിച്ചു മാറ്റുമ്പോള്‍ ചിതറി തെറിക്കുന്ന
നൂല്‍ ഞരമ്പിലെ ചോര
മുത്തിക്കുടിക്കുവാനാവില്ല!

സൂചിയാണ്‌,
സൂക്ഷിക്കണേ...
കൈ ചെല്ലാത്തിടത്ത്‌
കളിതമാശകളില്ലാത്തിടത്ത്‌
തീറ്റയും കുടിയുമില്ലാത്തിടത്ത്‌

സ്വന്തം തല സൂചിക്കുഴയിലൊതുക്കി
ചുരുണ്ടു കൂടി കിടക്കുകയാവും;
അകത്തും,പുറത്തും ഓടിനടക്കുന്നതോര്‍ത്ത്‌
ഞെട്ടി നിവരുകയാവും.


 

 
5വായന:
 • Blogger നസീര്‍ കടിക്കാട്‌

  സൂക്ഷ്മമായി സൂക്ഷിച്ചു വെക്കപ്പെടുന്ന
  ഉപകരണങ്ങള്‍ക്കിടയില്‍ നിന്ന്

   
 • Blogger നജൂസ്‌

  സൂചിയാണ്‌,
  സൂക്ഷിക്കണേ...
  കൈ ചെല്ലാത്തിടത്ത്‌
  കളിതമാശകളില്ലാത്തിടത്ത്‌
  തീറ്റയും കുടിയുമില്ലാത്തിടത്ത്‌
  വളരെ സൂക്ഷിക്കണം

  വളരെ സൂക്ഷിക്കണം

   
 • Blogger rathisukam

  സൂചി ഇതൊന്നും കാണുന്നില്ല;
  വാലറ്റത്തേക്ക്‌ പേടിച്ചു പേടിച്ചൊരു നോട്ടം
  വഴിവക്കില്‍,
  കൈകാല്‍ വിറച്ച്‌
  മിണ്ടാട്ടം മുട്ടുന്ന പ്രണയം പോലെ...

  പല നിറത്തിലുള്ള നൂലുകള്‍ സ്വന്തമല്ല;
  മുറിച്ചു മാറ്റുമ്പോള്‍ ചിതറി തെറിക്കുന്ന
  നൂല്‍ ഞരമ്പിലെ ചോര
  മുത്തിക്കുടിക്കുവാനാവില്ല!

  സൂചിയാണ്‌,
  സൂക്ഷിക്കണേ...
  കൈ ചെല്ലാത്തിടത്ത്‌
  കളിതമാശകളില്ലാത്തിടത്ത്‌
  തീറ്റയും കുടിയുമില്ലാത്തിടത്ത്‌

   
 • Blogger ചിതല്‍

  സ്വന്തം തല സൂചിക്കുഴയിലൊതുക്കി
  ചുരുണ്ടു കൂടി കിടക്കുകയാവും;
  അകത്തും,പുറത്തും ഓടിനടക്കുന്നതോര്‍ത്ത്‌
  ഞെട്ടി നിവരുകയാവും

  പാവം സൂചി...

   
 • Blogger അത്ക്കന്‍

  സൂചി വല്ലാത്തൊരു സംഭവം തന്നെ.ആഗോള അങ്ങാടിയിലെ ഒരൊന്നാന്തരം വിപണന
  ഉരുപ്പിടിയാണ്‌ സൂചി.
  പണ്ടു വല്ലിമ്മ പറയുമായിരുന്നു-
  മോനെ മോന്ത്യേരത്ത് സൂചിട്ത്ത്‌ട്ട് കളിക്കല്ലേ..
  അത് ചൂന്ന്യാണെന്ന്.
  ആ ചൂന്ന്യം ഇന്നും പിടി കിട്ടാത്ത ഒന്നാണ്.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007