ചുമട്‌'
May 21, 2008
ചുമട്ടുകാരാ,
നെല്‍ ക്കറ്റകള്‍ അടുക്കി
മുറ്റം നിറച്ചു നീ,
മണ്‍കുട്ടകള്‍ ചരിഞ്ഞ്‌
കുന്നുകള്‍ ഉയര്‍ത്തി നീ,
കല്ലും,വെള്ളവും മെരുക്കി
കൂടുകള്‍ കൂട്ടി നീ.

നിന്‌റെ തലച്ചുമടിലേക്ക്‌
എന്നേയുമെടുക്കുക;

അടുക്കിവെച്ച്‌ മുറ്റം നിറക്കുക
കമഴ്ത്തി ചരിഞ്ഞ്‌ കുന്നുയര്‍ത്തുക
മെരുക്കിയിണക്കി കൂടു പണിയുക...
കൂലിയെത്രയാണ്‌?


 

 
10വായന:
 • Blogger നസീര്‍ കടിക്കാട്‌

  ചുമട്ടുകാരാ

   
 • Blogger കുഞ്ഞന്‍

  നസീര്‍ ഭായി..

  കവിത നന്നായിരിക്കുന്നു

  കറ്റ ചുമക്കുകയൊ..അതിനുള്ള ചുമട്ടു തൊഴിലാളിയുണ്ടൊ ഇപ്പോള്‍..

   
 • Blogger ചന്തു

  നല്ല കവിതേ നിനക്ക്‌ അഭിനന്ദനങ്ങള്‍.

   
 • Blogger Pramod.KM

  കവിതക്ക് നല്ല ഭാരം:)

   
 • Blogger നസീര്‍ കടിക്കാട്‌

  കുഞ്ഞനേ,കുഞ്ഞിനെപ്പോലും ചുമക്കുവാന്‍
  ഉന്തുവണ്ടിയുണ്ട്...
  കൂലി കൊടുക്കണം

   
 • Blogger നസീര്‍ കടിക്കാട്‌

  പ്രമോദ്,
  നിന്റെ നോട്ടം ആഹ്ലാദിപ്പിക്കുന്നു.

   
 • Blogger നസീര്‍ കടിക്കാട്‌

  നന്ദി,ചന്തൂ

   
 • Blogger Ranjith chemmad

  നന്നായിരിക്കുന്നു.

   
 • Blogger ലാപുട

  ഭാഷ തന്നെ ഏറ്റവും വലിയ ചുമട്ടുകാരന്‍ എന്ന് വിചാരിക്കാന്‍ തോന്നുന്നു. നമ്മുടെ അനശ്വരതാകാമനകളാല്‍ അത് എങ്ങനെയെല്ലാം അധ്വാനപ്പെടുന്നില്ല?

  നല്ല കവിത.

   
 • Blogger അത്ക്കന്‍

  കാലത്തിന്‍ കൈകലില്‍
  ഞെരിഞ്ഞമരുന്ന
  നെല്‍വയലുകളും നെല്‍ക്റ്ഷികളും .

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007