ഉറക്കത്തില്‍
May 24, 2008
ഉറക്കത്തിലായിരുന്നു

പണ്ടത്തെപ്പോലെ,
ഉള്ളിലൊന്നും കരുതിക്കൂട്ടാത്ത ചിരി
സങ്കടം മറയ്ക്കാത്ത തേങ്ങല്‍
ചുറ്റിലുമാരെന്നുമെന്തെന്നും മറന്നുള്ള നിലവിളി
കാലില്‍ തൊട്ടു തരിച്ചു കയറുന്ന പിറുപിറുപ്പ്‌
മുഖം നോക്കിയുള്ള പറച്ചില്‍
പേടിച്ചു കിതച്ചു കുഴയുമോട്ടം
അനായാസം ആഴത്തിലേക്കുള്ള വീഴ്ച

വരികള്‍ക്കിടയില്‍
കുത്തോ,കോമയോ
ചോദ്യചിഹ്നമോ,ആശ്‌ചര്യചിഹ്നമോ പോലെ
കൃത്യമായി ചിലതെല്ലാം അടയാളപ്പെടുത്തുന്നുണ്ടാവണം

ഉണര്‍ന്നിരുന്നോര്‍ക്കുമ്പോള്‍
ഒന്നും പൂര്‍ണ്ണമായ്‌ വീണ്ടെടുക്കപ്പെടുന്നില്ല
മുറിച്ചെടുത്ത തുണ്ടങ്ങള്‍;
ശരീരഭാഗങ്ങള്‍...

ഉറക്കത്തിലായതിനാലാവാം!


 

 
2വായന:
 • Blogger നസീര്‍ കടിക്കാട്‌

  ഉറക്കത്തിലായിരുന്നു,ഉറക്കെ

   
 • Blogger അത്ക്കന്‍

  ഉറക്കത്തില്‍ ഏത് ക്രൂരനും പാവമാണു സഖാവെ...
  പക്ഷെ,ഇപ്പോള്‍ ജീവിതത്തിലെല്ലാരും ഉറക്കം നടിച്ചു തുടങ്ങീര്‍ക്ക്‌ണു.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007