പാര്‍ശ്വം
May 27, 2008
ഏതു നഗരത്തില്‍ പോയാലും
ചെയ്യേണ്ടതൊക്കെ ചെയ്തേ പറ്റൂ
കോഴിക്കോട്ടായാലും,തൃശ്ശൂരായാലും
തിരോന്തരത്തായാലും.

വെടിപ്പില്ലേലും
ഉടുത്തൊരുങ്ങിയുള്ള കാത്തിരിപ്പല്ലേ

തിക്കിത്തിരക്കി ബസ്സിറങ്ങാം
ഓട്ടോ പിടിക്കാം
സോഡാസര്‍വ്വത്ത്‌ കുടിക്കാം
കൂട്ടിയിടിച്ചു നടക്കാം

കട്ട്‌ ഔട്ടുകള്‍ക്കടിയില്‍ ചോര കട്ടപിടിപ്പിക്കാം
രക്തസാക്ഷി മണ്ഡപത്തില്‍ ചോര വറ്റിക്കാം
വാഹനങ്ങള്‍ തെറിപ്പിച്ച്‌
ജാഥയില്‍ ചോരയായൊഴുകാം

സ്വര്‍ണ്ണക്കടയ്ക്കും തുണിക്കടയ്ക്കുമിടയില്‍
വായ പൊളിക്കാം
തെരുവ്‌ കച്ചവടക്കാര്‍ക്കിടയില്‍ വീണ്‌
വിലപേശി കൈകാലിട്ടടിക്കാം

സിനിമാതിയേറ്ററില്‍ നിന്നോ
ആശുപത്രിയില്‍ നിന്നോ
നഗരസഭയില്‍ നിന്നോ
ഇഴഞ്ഞു വരുന്ന ക്യൂവില്‍
തലകുത്തി നില്‍ക്കാം

ബാറിലിരുട്ടില്‍ ചിറി തുടയ്ക്കാം
വേശ്യയോടൊപ്പം കെട്ടിടപൊത്തിലൊളിക്കാം

മടങ്ങാന്‍ നേരം
നഗരത്തിനൊരു നോട്ടമുണ്ട്‌
ദര്‍ഭപുല്ല്‌ കൊണ്ടിട്ടോ,എന്തോ
ശകുന്തളയുടെ ഒടുക്കത്തെയാ കണ്ണേറ്‌


 

 
3വായന:
 • Blogger നസീര്‍ കടിക്കാട്‌

  കോഴിക്കോട്ടായാലും,തൃശ്ശൂരായാലും തിരോന്തരത്തായാലും

   
 • Blogger ഫസല്‍

  നഗരത്തിന്‍റെ വിഷപ്പല്ലുകളെ മൂടിയ ചായം തേച്ച ചുണ്ടുകള്‍ പോലെ...
  ഇഷ്ടമായി കവിത, ആശംസകള്‍

   
 • Blogger Ranjith chemmad

  "കട്ട്‌ ഔട്ടുകള്‍ക്കടിയില്‍ ചോര കട്ടപിടിപ്പിക്കാം
  രക്തസാക്ഷി മണ്ഡപത്തില്‍ ചോര വറ്റിക്കാം"

  ഇങ്ങനാണെങ്കി തിര്വോന്ത്വോരത്ത്
  പ്വോകാന്‌ പേടിയാ....
  നല്ല വരികള്‍!

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007