നനയുന്നത്‌
May 30, 2008
കുളി നിര്‍ബന്ധമല്ലേ

കുളം കലക്കി മടുത്തു
അക്കരെയിക്കരെ എത്ര കാലം നീന്തും
മുങ്ങിമാഞ്ഞ്‌ ഏതുവരെ എണ്ണികൂട്ടും

കിണറ്റിന്‍ കരയില്‍ കോരിക്കിതച്ചിട്ടും
കോച്ചിത്തണുത്തിട്ടും കുളിരില്ല
എത്തിനോക്കുന്നില്ല
പാമ്പും,കീരിയും

പുഴ, ഒഴുകിയൊഴുകി
കുറേയങ്ങ്‌ ദൂരേക്കു പോയി.
വീട്‌ മാറുമ്പോള്‍ വിളിച്ചതാണ്‌
കൂടെപ്പോന്നില്ല പുഴ

കുളിമുറിയിലെ കുളി
വിയര്‍ത്തു നനയും
അതിഥികളാണ്‌ കുളിമുറി നിറയെ
കുളവും കിണറും പുഴയും...


 

 
5വായന:
 • Blogger നസീര്‍ കടിക്കാട്‌

  നനയുന്നത്‌

   
 • Blogger ചന്തു

  കുളം കലക്കി അക്കരെയിക്കരെ നീന്തി കുളിരാതെ പോയ കാലം... ല്ലെ... നന്നായി കവിത.

   
 • Blogger ശ്രീ

  “വീട്‌ മാറുമ്പോള്‍ വിളിച്ചതാണ്‌
  കൂടെപ്പോന്നില്ല പുഴ“

  നന്നായിട്ടുണ്ട് മാഷേ
  :)

   
 • Blogger കുഞ്ഞന്‍

  കിണറുകളില്‍ വെള്ളമില്ല.. എല്ലാം ഊറ്റിവലിച്ചെടുത്തു വില്‍ക്കുന്നു വെള്ളക്കമ്പനികള്‍

  പുഴയില്‍ നിറയെ മണല്‍ക്കുഴുകള്‍ - മാറിടം പിളര്‍ന്ന് അമ്മിഞ്ഞപ്പാലും രക്തവും ഊറ്റിക്കുടിക്കുന്നു റിയലെസ്റ്റേറ്റ് ഭീകരന്മാര്‍

  കുളുമുറിയിലെ ടൈത്സിനും ഉപകരണങ്ങള്‍ക്കും ലക്ഷങ്ങള്‍ വില.. ചില്ലിട്ടു വയ്ക്കണം കുളുമുറി

  അപ്പോള്‍ കുളിക്കാന്‍..കേരള സര്‍ക്കാരാഫീസില്‍ ഏതെങ്കിലും അപേക്ഷ കൊടുത്തിട്ട് ചോദിക്കുക കിട്ടും അവജ്ഞകൊണ്ടുള്ള കുളിയഭിഷേകം..!

   
 • Blogger അത്ക്കന്‍

  ഉപഭോഗസംസ്കാരത്തിന്‍റെ വിഴുപ്പുഭാണ്ടങ്ങളാല്‍ നമുക്ക് അന്യം നിന്ന പലതുകളില്‍ ഒന്ന്.


  ഉപഭോഗസംസ്കാരത്തിന്‍റെ വിഴുപ്പുഭാണ്ടങ്ങളാല്‍ നമുക്ക് അന്യം നിന്ന പലതുകളില്‍ ഒന്ന്.  ഉപഭോഗസംസ്കാരത്തിന്‍റെ വിഴുപ്പുഭാണ്ടങ്ങളാല്‍ നമുക്ക് അന്യം നിന്ന പലതുകളില്‍ ഒന്ന്.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007