കൂട്ടുകാരാ
Jun 6, 2008
അങ്ങിനെ വിളിക്കുമ്പോള്‍
കൂട്ടിനു മാത്രമല്ല
കൂട്ടാനും കിഴിക്കാനും
ഒരാളാവുന്നു

കൈ പിടിക്കാനും
തോളത്തിടാനും മാത്രമല്ല
മോന്തക്കടിക്കാനും മോങ്ങാനും
ആളൊരാളാവുന്നു

നടക്കുമ്പോള്‍,
മുമ്പില്‍ നീയോ ഞാനോ എന്നില്ല
ആരു വെട്ടിയ വഴിയെന്നില്ല
ആരുടെ വരമ്പെന്നില്ല

മിണ്ടിയിരിക്കുമ്പോള്‍
ശ്‌...ശ്‌... എന്ന്‌
ചുണ്ടില്‍ ചൂണ്ടുവിരലമര്‍ത്തിയ
ശബ്ദമില്ല

ശബ്ദമേയില്ല...
ഭാഷയേയില്ല...


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007