മതി
Jun 8, 2008
മതിയെന്ന്‌ ചുണ്ടനക്കുമ്പോള്‍
മതിയായിട്ടാവണമെന്നില്ല,

ദാഹിച്ചതും വിശന്നതും
സ്നേഹിച്ചതും,പ്രണയിച്ചതുമൊക്കെ
മറന്നിട്ടുമാവാം...

പാതിവഴിയെത്തുമ്പോള്‍
പോകേണ്ട ഇടം മറന്ന്‌
മതിയെന്നുറപ്പിച്ചുള്ള മടക്കം

എത്ര സൌമ്യമായി ചിരിച്ചു കൊണ്ടാണ്‌
എല്ലാവരും മതിയെന്ന്‌ പറയുന്നത്‌!


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007