ഉപേക്ഷിക്കപ്പെടുമ്പോള്‍
Jun 11, 2008
ഉപേക്ഷിക്കപ്പെടുന്ന ചെണ്ടയുടെ
കൊട്ടിപെരുക്കം കേട്ടിട്ടുണ്ടോ?
തുകലിന്‌റെ പൊട്ടിയ താളത്തിലൂടെ
ജീവന്‍ ഇറങ്ങിയോടുന്നത്‌ ,
ഒരാലിന്‍ കൊമ്പത്തും തുള്ളാതെ
മരപ്പൊത്താവുന്നത്‌ ...

ഇറങ്ങിയോടുന്നത്‌ മൃഗമല്ല
മേളം പെരുകിയ ദേഹവുമായൊരാള്‍

ആള്‍ക്കൂട്ടമില്ല
ആനയുടെ ചെവിയാട്ടമില്ല
കുരുത്തോല തോരണമില്ല
കാവു തീണ്ടലില്ല

ചവറ്റുകൂനയില്‍
തെരുവോരത്ത്‌
ഒഴിഞ്ഞ മൈതാനത്ത്‌
പൊട്ടക്കിണറ്റില്‍

ബലിയില്ല
വായ്ക്കരിയില്ല
ഉപേക്ഷിക്കപ്പെടുന്ന ജീവന്‍
ആരുടെ ദേഹവും വാരിപ്പുണരുന്നില്ല

മണ്‌മറഞ്ഞുകൊണ്ടേയിരിക്കുന്നു....


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007