പോകുന്നു
Jun 14, 2008


കരഞ്ഞുകാത്തിരിപ്പുണ്ട്‌ മഴ
കൈകോര്‍ത്തു നടക്കാന്‍ പറമ്പുകള്‍
പിടിച്ചു നിര്‍ത്തല്ലെ,
പോകുന്നു...

കണ്ടാണശ്ശേരീന്ന്‌ അയ്യപ്പേട്ടനെ കണ്ട്‌
മേനോന്‍ മാഷോട്‌ മിണ്ടി
അരിയന്നൂര്‍ന്നൊരു കുന്നിറക്കം,
ഗുരുവായൂര്‍ക്കുള്ള ബസ്സിലെ ചന്ദനത്തിരി മണം

കൂടല്ലൂരിലൊരൂണ്‌
കുറ്റിപ്പുറത്ത്‌ ആരാമത്തിന്‌റെ മേല്‍ത്തട്ടിലിരുന്ന്‌
പുഴയിലേക്കുന്നം

കുമ്പിടിപ്പുഴയില്‍ മുങ്ങിക്കുളി
ഒറ്റപ്പാലം റെയില്‍ വെ സ്റ്റേഷനിലൊരു കാത്തിരിപ്പ്‌
കുന്നംകുളം ബസ്റ്റാന്‌റില്‍ നിന്ന്‌ കടലപ്പൊതി
കൂട്ടുങ്ങലങ്ങാടിയില്‍ നിന്ന്‌ പച്ചക്കറിനിങ്ങളൊക്കെ തന്ന പൊതി,
നിങ്ങളുടെയൊക്കെ വീട്‌
സമയം കിട്ടുമോ,ആവോ...
നോക്കട്ടെ


 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  നാട്ടിലേക്ക്

   
 • Blogger തറവാടി

  കുമ്പിടിപ്പുഴയിലെ കുളി...
  ഉവ്വ് ഉവ്വ് അതു നടന്നതുതന്നെ! :)

   
 • Blogger നജൂസ്‌

  ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ
  നല്ല വേഗത്തിലാവരുത്‌.
  ഞാന്‍ ശ്വൊസിച്ച കാറ്റിനൊടും,‌ കാത്ത്‌ കിടക്കുന്ന കടല്‍ കക്കയോടും പറയണം ഞാന്‍ വരുമെന്ന്‌.

  വീട്ടില്‍ പോവാന്‍ മറക്കല്ലേ..... :)

   
 • Blogger ചന്ദ്രകാന്തം

  മഴപെയ്ത്‌ തറഞ്ഞുകിടക്കുന്ന ഓരോ മണല്‍ത്തരിയോടും........പറയുക;
  കാലടികളോട്‌ മന്ത്രിച്ചിരുന്നതെല്ലാം ഓര്‍ക്കുന്നുവെന്ന്‌.

   
 • Blogger തണല്‍

  പോയി വരിക.

   
 • Blogger നസീര്‍ കടിക്കാട്‌

  തറവാടീ,
  കുളിക്കും ഏതു മഴയിലും,ആഴത്തിലും.
  നജൂ,
  വേഗമോര്‍ക്കാം.നിന്റെ കാറ്റിനേയും,
  കടല്‍കക്കയേയും.
  ടാ,
  പറയാം.
  തണലേ,
  പോയ് വരാം

   
 • Blogger Rare Rose

  കാത്തിരിക്കുന്ന സ്നേഹത്തിലേക്ക് അലിഞ്ഞു ചേരാന്‍ ഒരു യാത്ര...പോയ് വരൂ ട്ടോ...:)

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007