പെട്ടെന്ന്‌
Jun 16, 2008
പെട്ടെന്നാണ്‌
കാല്‍പനികതയില്‍ നിന്ന്‌ മുറിച്ചെറിയപ്പെട്ടത്‌
ഒരു നൃത്തരാത്രിയുടെ
വിളക്കിച്ചേര്‍ത്ത വെളിച്ചത്തുള്ളലില്‍
നിഴലിന്‌റെ പ്രളയമായത്‌.

നീയോര്‍ക്കുന്നോ
നീ പറയുന്നോ,
ഒന്നുമൊന്നുമില്ല

കടിച്ചുകീറുന്ന ചുംബനം
ഉടല്‍ മറിയുന്ന ചുവട്‌

ചാരി നിന്ന ചുവരും,മരവുമില്ല
അവിടെയൊരു നഗരം
കുടിയേറ്റം

എന്താണ്‌ പറഞ്ഞു കൊണ്ടിരുന്നത്‌
ഓര്‍മ്മ പോലുമില്ല


 

 
4വായന:
 • Blogger akberbooks

  അക്‌ബര്‍ ബുക്സിലേക്ക്‌
  നിങ്ങളുടെ രചനകളും
  അയക്കുക
  akberbooks@gmail.com
  mob:09846067301

   
 • Blogger ശെഫി

  കുടിയേറ്റപെട്ട ഭാവത്തിലും പ്രണയം പ്രണയം തന്നെയല്ലേ..
  അല്ല എന്നാരും പറയുന്നില്ലല്ലോ അല്ലേ...

   
 • Blogger ഒറ്റമുലച്ചി

  അതാണ് ആധുനികത

   
 • Blogger Mahi

  കാല്‍പനികതയില്‍ നിന്ന്‌ ആധുനികതയിലേക്ക്‌ ഉത്തരാധുനികതയില്‍ നിന്നൊരെത്തി നോട്ടം

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007