അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?
Jun 6, 2008
നിനക്കെന്നെ കൊല്ലാന്‍
ഒരു കത്തിയോ കയറോ മതിയാവുമായിരിക്കും

എനിക്കു മരിക്കാന്‍
അതുമാത്രം മതിയാവില്ല

പഴയ ചില മൂര്‍ച്ച
പല രുചി മണക്കുന്ന കത്തി
പഴയ കുപ്പായങ്ങള്‍ മണക്കുന്ന അഴ
പലവട്ടം വാരിയുടുത്ത സാരി

മരിക്കുമ്പോഴും
എനിക്കൊന്നു വാരിപ്പിടിക്കാമല്ലൊ


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007