കാള പെറ്റു,കയറെടുക്കല്ലെ...
Sep 7, 2008
പൂച്ച പെറ്റെന്നറിഞ്ഞത്‌
കെട്ടിയോന്‍ പൂച്ചയുടെ
നെട്ടോട്ടം കണ്ടിട്ടല്ല

രക്തത്തിനായി നാലഞ്ചുപേര്‍
ഓടിപ്പോകുന്നതു കണ്ടിട്ടല്ല

ധിറുതി പിടിച്ചൊരു നഴ്‌സ്‌
പ്രസവമുറിയിലേക്കു കയറിപ്പോയിട്ടല്ല

വിയര്‍പ്പു തുടച്ച്,
ഡോക്ടര്‍ വാതില്‍ തുറന്നിറങ്ങിയിട്ടല്ല

ദൈവത്തിനാരും
നേര്‍ച്ച നേര്‍ന്നിട്ടല്ല

ബന്ധുക്കളാരും
മധുരം തന്നിട്ടല്ല

പൂച്ചക്കുഞ്ഞുങ്ങളുടെ
കരച്ചില്‍ കേട്ടിട്ടല്ല

കാരണവര്‍ കണ്ണുകഴച്ച്‌
നാളു തിരഞ്ഞിട്ടല്ല

പൂച്ച പെറ്റെന്നറിഞ്ഞത്‌
തള്ളപ്പൂച്ച,
കരഞ്ഞുകരഞ്ഞ്‌
കാലുകള്‍ക്കിടയിലൂടെ
തീന്മേശക്കടിയിലൂടെ
ഉറക്കത്തിനിടയിലൂടെ
എന്തോ തിരയുമ്പോളായിരുന്നു!


 

 
5വായന:
 • Blogger നസീര്‍ കടിക്കാട്‌

  വല്ലാത്തൊരു ജന്മം!

   
 • Blogger നജൂസ്‌

  മനുഷ്യന് മുഖം പൊത്താലെ...

  ഓഫ്:
  എപ്പൊ തിരിച്ചെത്തി.

   
 • Blogger സിമി

  nannayi

   
 • Blogger സൂര്യകാന്തി

  നന്നായിരിക്കുന്നു.....

   
 • Blogger Mahi

  ഉല്‍ക്കണ്ടകളെയെല്ലാം ഉല്‍ക്കണ്ടയെയല്ലാതാക്കുന്ന എഴുത്ത്‌.എല്ലാം സ്വഭാവികമായ്‌ നടിക്കുന്നുവെന്നൊരു പ്രകൃതി പാഠം.നമ്മുടെ ഉറക്കത്തിനിടയിലും ഇങ്ങനെയെന്തൊക്കയൊ നടക്കുന്നുവെന്നൊരു തിരിച്ചറിവ്‌

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007