മത്സരം |
Sep 9, 2008 |
രണ്ടുപേരെന്തിനു മത്സരിക്കുവാന്‍ ഒറ്റയ്ക്കുമാവാം ജയവും തോല്‍ വിയും.
ഓട്ടത്തിനൊടുക്കം ഒന്നാമനാവുന്നത് ഇടം കാലോ, വലം കാലോ?
നോട്ടത്തിലേറെ ദൂരം കടന്നത് ഇടം കണ്ണോ, വലം കണ്ണോ?
ഏതു കൈയാല്‍ കുടം തല്ലിയുടച്ചു, ഏതു ചെവിയാല്‍ ശബ്ദം വകഞ്ഞെടുത്തു?
ഒറ്റയ്ക്കൊരാള്‍ മത്സരമറിയുമ്പോള്‍ ജയിച്ചും,തോറ്റും പകുത്തു മാറുമ്പോള്‍, എന്‌റെ കണ്ണേ എന്‌റെ കാതേ എന്നാര്‍ത്തു വിളിക്കും ഒറ്റയ്ക്കൊരാള്‍ കാഴ്ചക്കാരനായ്! |
|
|
|
മത്സരം